Advertisment

മണക്കാട്‌ പുതുവത്സരം റസിഡന്റ്‌സ്‌ അസോസിയേഷന്‍ 9-ാമത്‌ വാര്‍ഷികം

author-image
സാബു മാത്യു
New Update

മണക്കാട്‌:  പുതുവത്സരം റസിഡന്റ്‌സ്‌ അസോസിയേഷന്‍ 9-ാമത്‌ വാര്‍ഷികം ഞായറാഴ്‌ച വൈകിട്ട്‌ 5-ന്‌ അമരംകാവ്‌ മണക്കാട്ട്‌ പള്ളി റോഡില്‍ പണ്ടാരികുന്നത്ത്‌ വച്ച്‌ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.

പ്രസിഡന്റ്‌ ജെ.എസ്‌.ജോണ്‍ അധ്യക്ഷത വഹിക്കും. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ജോസഫ്‌ അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ആര്‍. അജി, ഗ്രാമപഞ്ചായത്തംഗം ഉഷാകുമാരി സന്തോഷ്‌, പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എം.എന്‍. സുരേഷ്‌, എന്‍. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

Advertisment