Advertisment

കുമാരമംഗലത്ത്‌ രക്തപരിശോധനയും തൈറോയ്‌ഡ്‌ മെഡിക്കല്‍ ക്യാമ്പും ഞായറാഴ്ച

author-image
സാബു മാത്യു
New Update

കുമാരമംഗലം:  ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്‌ഡ്‌ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും കുമാരമംഗലം ആയുഷ്‌ പി,എച്ച്‌.സി, ജി.എച്ച്‌.ഡി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ (30.09.2018 - ഞായര്‍) കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ തൈറോയ്‌ഡ്‌ മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും ബോധവത്‌ക്കരണ പ്രവര്‍ത്തനവും നടക്കും.

Advertisment

രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെയാണ്‌ ക്യാമ്പ്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. സിന്ധുകുമാര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. വൈസ്‌ പ്രസിഡന്റ്‌ ഡെന്നി ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിക്കും.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ സിനോജ്‌ ജോസ്‌, ജനപ്രതിനിധികളായ ഒ.പി.സിജു, കെ.വി.ജോസ്‌, ചിന്നമ്മ സോജന്‍, ഷമീ നാസര്‍, ലിന്റ സിബിന്‍, ബെന്നി ചെറിയാന്‍. ബീമ അനസ്‌, നിസാര്‍ പഴേരി, അഡ്വ. കെ.എസ്‌.ബിനു, ജെയിംസ്‌ ചാക്കോ, ഉഷ രാജശേഖരന്‍, മഞ്‌ജു പരമേശ്വരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. പ്രേംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

തൈറോയ്‌ഡ്‌ ഒ.പി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പി.വി.ചിത്ര, ഡോ. ടോണി ജോസ്‌, ഡോ. ജി പ്രേംകുമാര്‍, ഡോ. രഞ്‌ജിന്‍ രാജന്‍, ഡോ. എന്‍.കെ. രമ്യ തുടങ്ങിയവര്‍ രോഗികളെ പരിശോധിക്കും.

രോഗികള്‍ക്ക്‌ സൗജന്യമായി മരുന്നു നല്‍കും. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം രക്തപരിശോധന നടത്തുന്നവര്‍ക്ക്‌ റ്റി.എച്ച്‌.എസിന്‌ 50 രൂപയും റ്റി എഫ്‌ റ്റിയ്‌ക്ക്‌ 130 രൂപയും മാത്രമാണ്‌ നല്‍കേണ്ടത്‌. നിലവില്‍ രോഗമുള്ളവര്‍ മുന്‍പ്‌ പരിശോധിച്ച ലാബ്‌ റിപ്പോര്‍ട്ടുകളോ സ്‌കാന്‍ റിപ്പോര്‍ട്ടുകളോ കൊണ്ടുവരണം.

Advertisment