Advertisment

മന്ത്രി എം എം മണി ജനങ്ങളോട്‌ മാപ്പ്‌ പറയണം - യു ഡി എഫ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  പ്രളയത്തപ്പറ്റിയും, ഇടുക്കി ഡാം തുറന്നതിനെപ്പറ്റിയും വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിനു തന്നെ അപമാനമാണെന്ന്‌ യു ഡി എഫ്‌ ജില്ലാ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും പ്രസ്‌താവിച്ചു.

Advertisment

പ്രളയത്തില്‍ പൊലിഞ്ഞു പോയ മനുഷ്യജീവനുകളോട്‌ യാതൊരു ബഹുമാനവുമില്ലത്ത പരാമര്‍ശങ്ങളാണ്‌ എം എം മണി നടത്തിയത്‌. ഇടുക്കി ഡാം യഥാ സമയം തുറക്കാത്തത്‌ വൈദ്യുതി വകുപ്പിന്റെ ഗുരുതരമായ തന്നെയാണ്‌ വീഴ്‌ച്ചയാണ്‌. ആ ഉത്തരവാദിത്വത്തില്‍ നിന്നും വൈദ്യുതി മന്ത്രിക്ക്‌ രക്ഷപെടാന്‍ ആവില്ല.

630 കോടി രൂപയുടെ വൈദ്യുതി ഉത്‌പാദിപ്പിക്കുവാനുള്ള ജലം തുറന്നു വിട്ടു എന്നാണ്‌ വൈദ്യുതി ബോര്‍ഡിന്റെ കണക്ക്‌. ആഗസ്റ്റ്‌ മാസത്തില്‍ പെരുമഴ പെയ്യുമെന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചതാണ്‌ സ്ഥിതി വഷളാക്കിയത്‌.

പെരുമഴ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ വൈദ്യുതി ഉത്‌പാദനം കൂട്ടി ജലസംഭരണിയിലെ ജലനിരപ്പ്‌ ക്രമീകരിച്ച്‌ നിറുത്താമായിരുന്നിട്ടും, അവസാന സമയം വരെ നോക്കിയിരുന്നത്‌ വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയാണ്‌. മുന്നറിയിപ്പു നല്‍കി ഘട്ടം ഘട്ടമായി ഡാം തുറന്നു വിട്ടിരുന്നു എങ്കില്‍ പെരിയാര്‍ തീരത്തെ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു.

വിവരവും ബുദ്ധിയും ഉള്ളവരാരും അത്‌ ഉണ്ട്‌ എന്ന്‌ വീമ്പിളക്കാറില്ല. ഇല്ലാത്തവര്‍ അത്‌ പറഞ്ഞ്‌ വീമ്പിളക്കുന്നത്‌ ആത്മവിശ്വസമില്ലാത്തതു കൊണ്ടാണ്‌. ശരിയായ തീരുമാനങ്ങള്‍ യഥാസമയം കൈക്കൊണ്ട്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ടതിനു പകരം ഇത്തരം തരം താഴ്‌ന്ന ജല്‌പനങ്ങള്‍ നടത്തുന്നത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌.

മന്ത്രി എം എം മണി അദ്ദേഹത്തിന്റെ പ്രസ്‌താവന പിന്‍വലിച്ച്‌ ജനങ്ങളോട്‌ നിരുപാധികം മാപ്പു പറയണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment