Advertisment

നെയ്യശ്ശേരി ഹൈസ്‌കൂളിലെ പഴമയും പുതുമയും ഒത്തുചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അദ്ധ്യാപക കൂട്ടായ്‌മ മഹാസംഗമമായി മാറി

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:   93 വര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം ആരംഭിച്ച നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ ആദ്യമായി സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി -അദ്ധ്യാപക -അനദ്ധ്യാപക സംഗമം വേറിട്ട കാഴ്‌ചയായി. സ്‌കൂള്‍ ആരംഭിച്ച്‌ രണ്ടാമത്തെ ബാച്ചില്‍ പഠിച്ച സീനിയര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി പൈലി കുര്യന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി.

Advertisment

publive-image

നാട്ടിലും മറുനാട്ടിലുമുള്ള 500-ലേറെ ആളുകള്‍ മഹാസംഗമത്തിനെത്തിയിരുന്നു. പി.ജെ.ജോസഫ്‌ എം.എല്‍.എ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്‌ നിരപ്പത്ത്‌ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ ഹെഡ്‌മാസ്റ്റര്‍ പി.എ. ഉതുപ്പ്‌, കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ്‌ ചെയര്‍മാന്‍ റ്റി.എം. എബ്രാഹം, സാബു നെയ്യശ്ശേരി, എം.പി. പീറ്റര്‍, ഫാ ആന്റണി പുത്തന്‍കുളം, ഷാജു മാത്യു, രാജീവ്‌ ഭാസ്‌കര്‍, ജോയി ജോസ്‌, രാജു തോമസ്‌, എ.ജെ.ജോസ്‌, സി.എസ്‌ ഷിജു, അഡ്വ. രാജീവ്‌ തോമസ്‌ പാടത്തില്‍, സോണി മാത്യു, പി.ജെ.ജിജിമോള്‍, സുദീപ്‌ നടയ്‌ക്കനാല്‍, ദീപു മുണ്ടയ്‌ക്കല്‍, തോംസണ്‍ മാണിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

പൂര്‍വ്വവിദ്യാര്‍ത്ഥിയായ കവി തൊമ്മന്‍കുത്ത്‌ ജോയി കൊച്ചുത്രേസ്യ എന്ന കവിത അവതരിപ്പിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥി പൗലോച്ചന്‍ ഇടമനപ്പറമ്പില്‍ നാടന്‍ പാട്ട്‌ അവതരിപ്പിച്ചു. ജിജി പീറ്റര്‍ ആന്‍ഡ്‌ പാര്‍ട്ടി ഗാനമേളയും അവതരിപ്പിച്ചു. സ്‌കൂളിലെ രണ്ടാമത്‌ ബാച്ചിലെ വിദ്യാര്‍ത്ഥിയായ പൈലി കുര്യനെ പി.ജെ.ജോസഫ്‌ എം.എല്‍.എ. ആദരിച്ചു.

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശ്ശേരി ജോസ്‌ എസ്‌.എസ്‌.എല്‍.സി.യ്‌ക്ക്‌ മികച്ച വിജയം നേടിയ ജോര്‍ജിന്‍ ഇമ്മാനുവല്‍, ആതിര തുളസീദാസ്‌, പ്ലസ്‌ ടു വിന്‌ മികച്ച വിജയം നേടിയ സ്‌നേഹ ദിനേശ്‌, ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ഡിയോണ്‍ ജോസ്‌ എന്നിവരെയും എം.എല്‍.എ. ആദരിച്ചു.

Advertisment