തൊടുപുഴ: ഭാര്യയ്‌ക്കു പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞു. മരണത്തിലും ഒന്നായ ദമ്പതികള്‍ മുതലക്കോടം ചെമ്പരത്തി പി സി മാത്യുവും (83) ഭാര്യ അമ്മിണി (77) യുമാണ്. ചൊവ്വാഴ്‌ച മരണമടഞ്ഞ അമ്മിണിയുടെ സംസ്‌ക്കാരം ബുധനാഴ്‌ച നടത്തി.
വ്യാഴാഴ്‌ച രാവിലെയാണ് മാത്യു മരണമടഞ്ഞത്. ദീര്‍ഘകാലം കരിമണ്ണൂരില്‍ ചെമ്പരത്തി മെഡിക്കല്‍സ് നടത്തിയിരുന്ന ആളാണ് പി.സി. മാത്യു. മാത്യുവിന്റെ സംസ്‌ക്കാരം വ്യാഴാഴ്‌ച മുതലക്കോടം സെന്റ്‌ജോര്‍ജ് പള്ളിയില്‍ നടന്നു.
ഭാര്യ അമ്മിണി കരിമണ്ണൂര്‍ പറയന്നിലം കുടുംബാംഗമാണ്. മക്കള്‍ :ഷേര്‍ളി സേവ്യര്‍, ഷിബു മാത്യു (മുതലക്കോടം ചിറ്റ്‌സ്). മരുമക്കള്‍ :തങ്കച്ചന്‍ നെടുങ്കല്ലേല്‍ (ചാലക്കുടി), ജാസ്‌മിന്‍ തൈനംവീട്ടില്‍ (മാലിപ്പുറം). ഫാ .ഇമ്മാനുവേല്‍ പാലിയക്കുന്നേല്‍ സഹോദരനാണ്.