Advertisment

ഇടുക്കിയിലെ നിർധന കുടുംബത്തിന് ഉമ്മൻ ചാണ്ടിയുടെ കരുതൽ

New Update

ഇടുക്കി:  ഇന്നലെ വൈകിട്ട് മൂന്ന് മണിയോട് കൂടിയാണ് ഇടുക്കി സ്വദേശി ഗിരീഷ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ടെലിഫോണിൽ വിളിക്കുന്നത്. തുടർന്ന് ലോക്ഡൗൺ മൂലം കുടുംബം നേരിടുന്ന കഷ്ടപാടുകളും പ്രയാസങ്ങളും ഗിരീഷ് ഉമ്മൻചാണ്ടിയോട് പറയുകയുണ്ടായി. ഉടൻതന്നെ വേണ്ട സഹായങ്ങൾ നൽകാമെന്ന് ഉമ്മൻചാണ്ടി ഗിരീഷിന് വാക്ക് നൽകി.

Advertisment

publive-image

തൽസമയം തന്നെ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാനെ അദ്ദേഹം ടെലിഫോണിൽ വിളിച്ച് ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന ഗിരീഷിന്റെ കുടുംബത്തിന് സഹായം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

എ പി ഉസ്മാന്റെ നിർദ്ദേശ പ്രകാരം കെ. എസ്‌. യു ജില്ലാ സെക്രട്ടറി സ്റ്റെഫിൻ ജോർജ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സാബു, യൂത്ത് കോൺഗ്രസ് നേതാവ് ബിജോമോൻ എന്നിവരുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് ആവശ്യമായ കിറ്റുകളും സഹായങ്ങളും എത്തിച്ചു നൽകി.

Advertisment