Advertisment

മനുഷ്യാവകാശ ദിനത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ സമരം

New Update

പീരുമേട്:  പള്ളിക്കുന്ന് അമ്പലപറമ്പിലെ സ്ഥിര താമസക്കരായ കുടുംബങ്ങളാണ് മനുഷ്യാവകാശ ദിനത്തിൽ കുടിയിറക്ക് ഭീഷണിയെ തുടർന്ന് സമരം നടത്തിയത്.

Advertisment

കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധ സമരം നടത്തിയത് നാലുതലമുറയായി കഴിയുന്ന പട്ടയഭൂമിയിൽ നിന്നിറങ്ങണം എന്ന് കാണിച്ച് സ്റ്റാഗ് ബ്രുഗ് എസ്‌സ്റ്റേറ്റ് മനേജ്മെന്റ് നൽകിയ പരാതിയിലാണിവർക്ക് നോട്ടിസ് ലഭിച്ചിരിക്കുന്നത്.

publive-image

ആയരത്തി തൊള്ളായിരത്തി എഴുപത്തേഴിൽ പട്ടയം ലഭിക്കുകയും രണ്ടായിരത്തി പത്തൊമ്പത് ഇരുപത് സാമ്പത്തിക വർഷം ഏലപ്പാറ വില്ലേജിൽ കരവും പീരുമേട് പഞ്ചായത്തിൽ വീട്ടുകരം അടച്ചിട്ടുള്ളതുമായ വീട്ടിൽ നിന്നാണ് ഇവരെ തെരുവിലേക്ക് തള്ളിവിടാൻ സ്വകാര്യ മാനേജ്മെന്റ് ശ്രമിക്കുന്നത്.

നാലുതലമുറയായി ഇവിടെ കഴിയുന്ന എസ്.സി വിഭാഗക്കാരാണ് നിതി നിഷേധത്തിനിരയായിട്ടുള്ളത്. എസ്‌ സ്റ്റേറ്റിനുള്ളിലുള്ള പഞ്ചായത്ത് റോഡ് ഇവർ മുൻപ് ഉപയോഗിച്ചു കൊണ്ടിരുന്നതാണ്.

publive-image

എന്നാൽ ഇപ്പോൾ ഗേറ്റ്, വാച്ചർ എന്നി സംവിധാനം ഉപയോഗിച്ച് ഗതാഗതം തടസ്സപെടുത്തിയിരിക്കുന്നതിനാൽ ഒന്നര കിലോമീറ്ററിലധികം തലചുമടായി വേണം സാധനങ്ങൾ ഇവിടെ എത്തിക്കാൻ. രോഗബാധിതരായ പ്രായമായവരും കുട്ടിക്കളും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുഇവരുടെ കൈവശരേഖകൾ പ്രകാരം ഒരു ഭാഗം പതിനാറു മുറി തോടും ഒരു വശം തരിശു ഭൂമിയുമാണ്.

മറ്റു വശങ്ങൾ മറ്റുള്ളവരുടെ കൈവശത്തിലുമാണ്. കൂടാതെ അതിർത്തി കല്ലുകൾ ഇട്ട് തോട്ട ഭൂമി തിരിച്ചിട്ടുമുണ്ട്. മൂന്നു സെന്റിൽ താമസക്കാരനായ ദേശീയ ഭാരോദഹന ചാമ്പ്യനായ ഷീബുവും കുടിയിറക്കു ഭീഷണിയിലാണ്. തൊഴിൽ നിഷേധവും മ ഭീഷണിയും മനേജ്മെന്റ് ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി ഇവർ പറഞ്ഞു.

publive-image

പലരും വീട് പഞ്ചായത്ത്, ലൈഫ് പദ്ധതിയിൽ നിന്ന് ലോൺ എടുത്താണ് പണിതിരിക്കുന്നത്. കേസിന്റെ പേരിൽ കുടിവെള്ളത്തിന് അപേക്ഷ പോലും നിരസിക്കപ്പെട്ടു. ഉടമസ്ഥർ ജോലിക്കു പോയ സമയത്ത് കമ്പനിയധികൃതർ ഒരു വീട് ഇടിച്ചു കളഞ്ഞതായും സ്ഥലമുടമകൾ പറഞ്ഞു.

മുതുമുത്തച്‌ഛൻമാരിലൂടെ കൈമാറി കിട്ടിയ ഭൂമിയിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ കമ്പനി മുൻപിൽ നിരാഹാര സമരമുൾപ്പെടെയുള്ള സമരമുറകൾക്ക് തയ്യാറെടുക്കുകയാണിവർ .കൂടാതെ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള അധികാര സ്ഥാനങ്ങളിലും പരാതി സമർപ്പിച്ച് നീതി ലഭിക്കും എന്ന വിശ്വാസത്തിലാണിവർ.

മനുഷ്യാവകാശ ദിനത്തിൽ നടന്ന സമരം അനിൽ കുമാർ, സെൽവരാജ് ,ഗ്രേസി , സിന്ദു എന്നിവർ നേതൃത്വം നല്കി.

Advertisment