Advertisment

തൊടുപുഴയിൽ പി. എം. ജി. കെ. എ. വൈ. പ്രകാരമുള്ള സൗജന്യ അരി വിതരണം ഇന്നുമുതല്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോവിഡ്‌ 19 മായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പി. എം. ജി. കെ. എ. വൈ. പ്രകാരമുള്ള ഏപ്രില്‍ മാസത്തെ സൗജന്യ അരിയുടെ വിതരണം ഇന്ന്‌ തിങ്കളാഴ്ച ആരംഭിക്കും.

Advertisment

ഈ മാസം 30-ാം തീയതി വരെ എ. എ. വൈ (മഞ്ഞ കാര്‍ഡ്‌) പി. എച്ച്‌. എച്ച്‌ (പിങ്ക്‌ കാര്‍ഡ്‌) കാര്‍ഡുകളിലെ അംഗങ്ങള്‍ക്ക്‌ ഒരംഗത്തിന്‌ 5 കി. ഗ്രാം പ്രകാരം അരി ലഭിക്കും.

publive-image

20, 21 തീയതികളില്‍ എ. എ. വൈ കാര്‍ഡുകള്‍ക്കും, 22 മുതല്‍ 30 വരെ പി. എച്ച്‌. എച്ച്‌ കാര്‍ഡുകള്‍ക്കുമാണ്‌ വിതരണം നടത്തുന്നത്‌. കാര്‍ഡില്‍ മരണപ്പെട്ടുപോയ അംഗങ്ങളുടെ പേര്‌ നീക്കം ചെയ്‌തിട്ടില്ല എങ്കില്‍ അവരുടെ പേരില്‍ റേഷന്‍ വാങ്ങിക്കുന്നത്‌ നിയമപരമായി കുറ്റകരമാണ്‌.

സൗജന്യ റേഷന്‍ വിതരണം ഒ. റ്റി. പി വഴിയായതിനാല്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക്‌ ചെയ്‌ത മൊബൈല്‍ ഫോണുമായി എത്തി വേണം റേഷന്‍ കൈപ്പറ്റുന്നതിന്‌.

സംസ്ഥാന ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്‌ഡങ്ങള്‍ അനുസരിച്ച്‌ ഒരുസമയം സാമൂഹിക അകലം പാലിച്ച്‌ അഞ്ച്‌ പേരില്‍ കൂടുതല്‍ റേഷന്‍ കടയില്‍ എത്തരുത്‌.

റേഷന്‍ വിതരണം സുഗമമാക്കുന്നതിന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്‌ എല്ലാവരും സഹകരിക്കണമെന്ന്‌ തൊടുപുഴ താലൂക്ക്‌ സപ്ലൈ ആഫീസര്‍ മാര്‍ട്ടിന്‍ മാനുവല്‍ അഭ്യര്‍ത്ഥിച്ചു.

Advertisment