Advertisment

പൊന്‍മുടി ഭൂമി ഇടപാട്‌: എം. എം. മണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുക്കണം - ഡി സി സി

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി രാജാക്കാട്‌ സര്‍വ്വീസ്‌ സഹകരണബാങ്കിനു ക്രമവിരുദ്ധമായി വിട്ടു നല്‍കിയത്‌ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതുമാണെന്നും മന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത്‌ അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

മന്ത്രിയായി അദ്ദേഹം ചുമതലയേറ്റ നാള്‍ മുതലുള്ള വൈദ്യുതി ബോര്‍ഡിന്റെയും ഹൈഡല്‍ ടൂറിസത്തിന്റെയും മുഴുവന്‍ ഭൂമി ഇടപാടുകളും പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം.

publive-image

സര്‍ക്കാര്‍ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്‌ വ്യവസ്ഥ. ഇത്‌ നിലനില്‍ക്കെയാണ്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ നിര്‍മ്മാണത്തിനായി കെ.എസ്‌.ഇ.ബി ഭൂമി വിട്ടുനല്‍കിയത്‌.

ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ലക്ഷങ്ങളുടെ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ്‌ രാജാക്കാട്‌ എസ്‌.സി.ബി. സി പി എം നേതാവ്‌ ടി.എം. കമലം പ്രസിഡനറായി പ്രവര്‍ത്തിച്ചു വരവെയാണ്‌ പൊടുന്നനെ മന്ത്രി എം.എം.മണിയുടെ മരുമകനായ വി.എ. കുഞ്ഞുമോനെ ബാങ്ക്‌ പ്രസിഡന്റാക്കുന്നത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി ഭാര്യ ഇക്കാര്യങ്ങള്‍ക്ക്‌ പ്രാദേശികമായ സഹായങ്ങള്‍ നല്‍കി.

2019 ഫെബ്രുവരി 28-ന്‌ ചേര്‍ന്ന കെ.എസ്‌.ഇ.ബി യുടെ ഫുള്‍ ബോര്‍ഡ്‌ യോഗത്തിലെ തീരുമാനം അനുസരിച്ചാണ്‌ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്‌ നല്‍കാന്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം തീരുമാനിച്ചതെന്നും ഇത്‌ മരുമകന്റെ സ്ഥാപനത്തിനെ സഹായിക്കാനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഹൈഡല്‍ ടൂറിസം നേരിട്ട്‌ നടത്തിയിരുന്ന ബോട്ട്‌ സര്‍വ്വീസ്‌ വന്‍ വിജയമായിരുന്നു. അതേ മാതൃകയില്‍ അമ്യൂസ്‌മെന്‍റ്‌ പാര്‍ക്ക്‌ നടത്താമെന്നിരിക്കെ സി പി എം നിയന്ത്രണത്തിലുള്ള മരുമകന്റെ സ്ഥാപനത്തില്‍ സ്വന്തക്കാരെയും ഇഷ്‌ടക്കാരെയും നിയമിച്ച്‌ ലാഭം കൊയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Advertisment