Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത്, വെറ്ററിനറി ഡിസ്പന്‍സറി പുറപ്പുഴ ഗുണഭോക്താക്കൾക്കുള്ള അറിയിപ്പ്

New Update

1. കന്നുകുട്ടി പരിപാലന പദ്ധതി

Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ 2019-20 ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉള്ളതും, 2018-19ൽ ആനുകൂല്യം ലഭിക്കാത്ത തതുമായ, 4-6 മാസം പ്രായമുള്ള ആരോഗ്യമുള്ള പശുക്കിടാക്കളുള്ള ക്ഷീര കർഷകർ, കിടാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി 24-12-2019നു മുൻപായി വഴിത്തല/ കുണിഞ്ഞി വെറ്റിനറി സബ്‌സെന്ററുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

പദ്ധതി നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും കിടാക്കളെ തിരഞ്ഞെടുക്കു-ന്നത്.

2. ധാതുലവണമിശ്രിതവും വിരമരുന്നും

പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ധാതുലവണമിശ്രിതവും വിരമരുന്നും പദ്ധതിയുടെ 2019-20 ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീരകർഷകർ താഴേ പറയുന്ന രേഖകളുമായി വന്നു 24-12-2019നു മുൻപായി ധാതുലവണമിശ്രിതവും വിരമരുന്നും കുണിഞ്ഞി/വഴിത്തല വെറ്റിനറി സബ്‌സെന്ററുകളിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ആവശ്യമായ രേഖകൾ

1. ആധാറിനറെ കോപ്പി

2. ക്ഷീരകര്ഷകനാണെന്നു സാക്ഷ്യപ്പെടുത്തുന്ന -ക്ഷീര സംഘം പാസ് ബുക്ക്-പകർപ്പ് / ക്ഷീര സംഘം സെക്രട്ടറിയുടെ കത്ത് / വാർഡ് മെമ്പറുടെ കത്ത് (ഏതെങ്കിലും ഒന്ന്).

Advertisment