Advertisment

പുറപ്പുഴയിലെ മാലിന്യ നിക്ഷേപം പഞ്ചായത്ത്‌ ഭരണസമിതി കളക്‌ടര്‍ക്ക്‌ പരാതി നല്‌കി

New Update

തൊടുപുഴ:  അനധികൃതമായി പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ മാലിന്യം നിക്ഷേപിച്ചത്‌ അടിയന്തിരമായി നീക്കം ചെയ്യണമെന്നും, മതിയായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കി.

കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ നിന്നുളള മാലിന്യമാണ്‌ പുറപ്പുഴ കഠാരക്കുഴി ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിക്ഷേപിച്ചത്‌. പുറപ്പുഴ ഗ്രമപഞ്ചായത്ത്‌ മാലിന്യമുക്ത പഞ്ചായത്തായി മാറുന്ന സാഹചര്യത്തില്‍ ആണ്‌ തികച്ചും, നിരുത്തവാദപരമായി 50 ലോറി മാലിന്യം ഇവിടെ നിക്ഷേപിച്ചത്‌. അംഗന്‍വാടിക്കും കിണറുകള്‍ക്കും സമീപത്താണ്‌ മാലിന്യം തളളിയത്‌.

പുറപ്പുഴ തോടിന്റെ പ്രധാന നീരൊഴുക്ക്‌ ആരംഭിക്കുന്നതും ഈ ഭാഗത്തു നിന്നുമാണ്‌. ഗ്രാമപഞ്ചായത്തിനെ അറിയിക്കാതെ മാലിന്യം തളളിയ നടപടിയില്‍ പഞ്ചായത്ത്‌ കമ്മിറ്റി ഐകകണ്‌ഠേന പ്രതിഷേധിച്ചു. മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി കൈകൊളളണമെന്നും ജില്ലാ കളക്‌ടര്‍ക്കു നല്‍കിയ പരാതിയില്‍ പഞ്ചായത്തു പ്രസിഡന്റ്‌ ഏലിക്കുട്ടിമാണി ആവശ്യപ്പെട്ടു.

Advertisment