Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഓണചന്ത ഉദ്ഘാടനം ചെയ്തു

author-image
സാബു മാത്യു
Updated On
New Update

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓണസമൃദ്ധി 2019 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണവിപണിയുടെ തൊടുപുഴ നിയോജകമണ്ടലത്തിലെ ഉദ്ഘാടനം തൊടുപുഴ എം.എല്‍.എ. പി.ജെ. ജോസഫ് പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ വച്ചു നിര്‍വ്വഹിച്ചു.

Advertisment

publive-image

പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.റെനീഷ് മാത്യു, തൊടുപുഴ കൃഷി അസി.ഡയറക്ടര്‍, ആന്‍സി തോമസ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടോമിച്ചന്‍ മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിംകുമാര്‍, കൃഷി ആഫീസര്‍ പ്രിയമോള്‍ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

കര്‍ഷകരില്‍ നിന്നും വിപണിവിലയേക്കാള്‍ 10% അധിക വില നല്‍കി സംഭരിക്കുന്ന നാടന്‍ ഉല്‍പന്നങ്ങള്‍ 30% വില കുറച്ചാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഓണക്കാലത്ത് പഴം, പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഇടപെടലിന്‍റെ ഭാഗമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്.

Advertisment