Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക്

author-image
സാബു മാത്യു
Updated On
New Update

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത്സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുളള അടിസ്ഥാനസൌകര്യങ്ങളിലും ഗുണനിലവാരമികവിനുളള രാജ്യന്തര അംഗീകാരമായ ISO 9001-2015 ലഭിച്ചിരിക്കുകയാണ്. ഇതിന്റെ ഒൌദ്യോഗിക പ്രഖ്യാപനവും മികച്ച കർഷകരെ ആദരിക്കലും 2019 സെപ്റ്റംബർ മാസം 4-ാം തീയതി രാവിലെ 9.30 ന് പി.ജെ ജോസഫ് എം.എല്‍.എ നിർവ്വഹിക്കും.

ഇടുക്കി എം.പി ഡീന്‍ കുര്യക്കോസ് കാർഷിക കർമ്മസേന ഉത്ഘാടനം നിർവ്വഹിക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിക്കുന്നു. മാത്യു ജോണ്‍, സിനോജ് ജോസ്, അഡ്വ. റെനീഷ് മാത്യു, ടോമിച്ചന്‍ പിമുണ്ടുപാലം,ബേബി ടോം, ബിന്ദു ബെന്നി, സുജ സലിംകുമാർ, കെ.എസ് കിഷോർ എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിക്കും.

Advertisment