Advertisment

30 ന് മുന്‍പ് ബില്ലുകളും, ചെക്കുകളും ട്രഷറിയില്‍‍ സമർപ്പിക്കണമെന്ന സർക്കാർ നിലപാട് മാറ്റണം - പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

author-image
സാബു മാത്യു
New Update

വഴിത്തല: സാമ്പത്തിക വർഷാവസാന ദിവസമായ മാർച്ച് 30 ന് മുന്‍പ് ബില്ലുകളും, ചെക്കുകളും ട്രഷറിയില്‍‍ സമർപ്പിക്കണമെന്ന സർക്കാർ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം - പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. റെനീഷ് മാത്യു.

ലോക്ക് ഡൗൺ കാരണം വാഹന ഗതാഗതവും, മരാമത്ത് പ്രവൃത്തികളും ആഫീസിലെ ഹാജർ നിലയിലെ കുറവും, കടകളും അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളത്. ഈ സാഹചര്യത്തില്‍ വളരെ അത്യാവശ്യമുളള കാര്യങ്ങള്‍ മാത്രം ചെയ്യണമെന്നാണ് ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുളള നിർദ്ദേശം.

അതുപോലെ ഇന്‍കംടാക്സ്, ജി.എസ്.റ്റി മറ്റ് സാമ്പത്തിക വർഷാവസാനമുളള കണക്കുകള്‍ എല്ലാം തന്നെ നീട്ടിവച്ചിട്ടുളള സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രം മാർച്ച് 30 ന് ട്രഷറിയില്‍ ബില്ലുകള്‍ സമർപ്പിക്കണമെന്ന് പറയുന്നത് നീതികരിക്കാന്‍ കഴിയില്ല എന്ന് അഡ്വ. റെനീഷ് മാത്യു വാർത്ത കുറിപ്പില്‍ അറിയിച്ചു.

Advertisment