Advertisment

തൊടുപുഴ വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ രാമായണ മാസാചരണം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ രാമായണ മാസാചരണ പരിപാടികള്‍ക്ക്‌ തുടക്കമായി. കര്‍ക്കിടക മാസം ഒന്നാം തിയതി മുതല്‍ മുപ്പത്തിയൊന്ന്‌ ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ്‌ സമന്വയ സമിതി സംഘടിപ്പിച്ചിരിക്കുന്നത്‌. ഓരോ ദിവസവും ഓരോ വീടുകള്‍ കേന്ദ്രീകരിച്ചാണ്‌ പാരായണവും സത്സംഗവും നടക്കുന്നത്‌.

Advertisment

എല്ലാ വീടുകളിലും ആദ്യ അര മണിക്കൂര്‍ ഭജനയും , ഒരു മണിക്കൂര്‍ രാമായണ പാരായണവും പരായണശേഷം അന്നന്നു വായിക്കുന്ന ഭാഗത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണവും തുടര്‍ന്ന്‌ നൂറ്റിയെട്ട്‌ ശ്രീരാമ മന്ത്രങ്ങള്‍ ഉരുവിട്ടുള്ള അര്‍ച്ചനയുമാണ്‌ നടക്കുന്നത്‌. കൂടാതെ പാരായണം നടത്തുന്ന എല്ലാ വീടുകളിലും പ്രസാദമായി ഒരു ഔഷധ സസ്യത്തിന്റെ തയ്യും നല്‍കും. ഭക്തിയോടും വിശ്വാസത്തോടുമൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന ബോധം ആളുകളില്‍ വളര്‍ത്തുന്നതിനുമാണ്‌ വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നത്‌.

രാമായണ മാസാചരണ പരിപാടികളുടെ ഉദ്‌ഘാടനം (17/07/2018) വൈകിട്ട്‌ 6.30 ന്‌ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ കൃഷ്‌ണവിലാസം മനോജിന്റെ വീട്ടില്‍ നടന്നു ' റിട്ടയേര്‍ഡ്‌ മേജര്‍ ഡോ. ആര്‍ ലാല്‍ കൃഷ്‌ണ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

തപസ്യ കോട്ടയം മേഖലാ സെക്രട്ടറി വി. കെ. ബിജു, രാഷ്‌ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ്‌ കാര്യവാഹ്‌ പി. ആര്‍. ഹരിദാസ്‌, താലൂക്ക്‌ സംഘചാലക്‌ എം. എ. മണി, സമന്വയ സമിതി കണ്‍വീനര്‍ പി.എസ്‌. കാര്‍ത്തികേയന്‍, ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി സനല്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമന്വയ സമിതി ഭാരവാഹികളായ കെ കെ രാജു, വി.എന്‍ പങ്കജാക്ഷന്‍, സി. കെ. തങ്കപ്പന്‍, രാമചന്ദ്രന്‍, സദാശിവന്‍, വിശ്വനാഥന്‍ തുടങ്ങിയവര്‍ സത്സംഗത്തിനും പാരായണത്തിനും നേതൃത്വം നല്‍കി.

Advertisment