Advertisment

ശാന്തിഗിരി കോളേജിലെ എം.എസ്‌.ഡബ്ല്യു വിദ്യാര്‍ത്ഥിനികള്‍ തൊടുപുഴയിലെ പൊതുശൗചാലയ പഠന റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പിന്‌ സമര്‍പ്പിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ആരോഗ്യ ശുചിത്വമിഷന്റെയും ശാന്തിഗിരി കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക്‌ വിദ്യാര്‍ത്ഥിനികളായ അഞ്‌ജന ഷാജി, ഡോണ മാത്യു, നയന സജി എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലെ പൊതുശൗചാലയങ്ങളുടെ ശുചീകരണവും വനിതാസുരക്ഷയും ആസ്‌പദമാക്കി വിവരശേഖരണം നടത്തി.

തൊടുപുഴയിലെ പൊതുശൗചാലയങ്ങളിലും വനിതകള്‍ക്കുള്ള ഹോസ്റ്റലുകളിലുമാണ്‌ സര്‍വ്വെ നടത്തിയത്‌. പൊതുശൗചാലയങ്ങള്‍ വികലാംഗസൗഹൃദമല്ലെന്നും കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്തിയിട്ടില്ലെന്നും സര്‍വ്വെയിലൂടെ കണ്ടെത്തി. ഹോസ്റ്റലുകളില്‍ ശരിയായ മാലിന്യ സംസ്‌ക്കരണം നടത്തുന്നില്ലെന്നും സര്‍വ്വെ കണ്ടെത്തി.

പൊതുശൗചാലയങ്ങളില്‍ അനുദിനമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും അവിടെ സ്‌ത്രീസുരക്ഷ ഉറപ്പുവരുത്താനും മാലിന്യസംസ്‌ക്കരണം സാധ്യമാക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ ശാന്തിഗിരി കോളേജിലെ എം.എസ്‌.ഡബ്ല്യു വിദ്യാര്‍ത്ഥിനികള്‍ നല്‍കി.

Advertisment