അഖില കേരള ക്വിസ്സ്‌ മത്സരം ശാന്തിഗിരി കോളേജില്‍

സാബു മാത്യു
Thursday, December 6, 2018

വഴിത്തല:  ശാന്തിഗിരി കോളേജ്‌ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ സംഘടിപ്പിക്കുന്ന അഖിലകേരള ക്വിസ്സ്‌ മത്സരവും ഐ ടി പ്രോജക്‌ട്‌ അവതരണ മത്സരവും നാളെ (വെള്ളി) നടക്കും. പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയിരുന്ന ആദ്യഘട്ട മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാലു ടീമുകളുടെ ഫൈനല്‍ മത്സരവും ഇതോടൊപ്പം നടത്തും.

വിജയികള്‍ക്ക്‌ ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ്‌ ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്‌ സമ്മാനദാനം നിര്‍വഹിക്കും. വിജയികള്‍ക്ക്‌ യഥാക്രമം പതിനായിരം രൂപ, അയ്യായിരം, ആയിരം രൂപ ഒന്നുമുതല്‍ മൂന്നുവരെ സമ്മാനമായി നല്‍കും.

ശാന്തിഗിരിയില്‍ ഉന്നത പ്ലേസ്‌മെന്റ്‌
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജില്‍ ഇന്‍ഫോസിസ്‌ നടത്തിയ കാംപസ്‌ റിക്രൂട്ട്‌മെന്റില്‍ ശാന്തിഗിരി കോളേജിലെ 34 ബി സി എ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിച്ചു.

×