Advertisment

ഇടുക്കി എസ്‌.പിയുടെ ദുര്‍ഭരണം അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി എസ്‌.പിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന്‌ മുന്‍ ഡി.സി.സി പ്രസിഡന്റ്‌ റോയി.കെ.പൗലോസ്‌ ആവശ്യപ്പെട്ടു.

Advertisment

ഇടുക്കിയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുള്ളവരില്‍ ഏറ്റവും മോശം എസ്‌.പി ആണ്‌ ഇപ്പോഴുള്ളത്‌.  സി.പി.എം പാര്‍ട്ടി ഓഫീസില്‍ നിന്ന്‌ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മാത്രമിരിക്കുന്ന വേണുഗോപാല്‍ പോലീസ്‌ സേനയ്‌ക്ക്‌ അപമാനമാണ്‌.

ചിന്നക്കനാല്‍ കൊലക്കേസ്‌ പ്രതികളെ പിടിച്ച ജില്ലയിലെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥരായ എ.എസ്‌.ഐ ഉലഹന്നാനേയും സജിയേയും പ്രതികളെ പിടിച്ച വിഷയത്തില്‍ പത്രസമ്മേളനം നടത്തി വീമ്പുപറയാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ സസ്‌പെന്റ്‌ ചെയ്‌ത ഇടുക്കി എസ്‌.പി വേണുഗോപാലിന്റെ നടപടി അംഗീകരിക്കാനാവില്ല. മികച്ച സേവനത്തിന്‌ ബാഡ്‌ജ്‌ ഓഫ്‌ ഹോണര്‍ രണ്ട്‌ വട്ടം കിട്ടിയ ഉദ്യോഗസ്ഥരാണിവര്‍.

പോലീസ്‌ കോടതിയില്‍ കുറ്റ പത്രം സമയത്ത്‌ കൊടുക്കാത്തതിന്റെ പേരില്‍ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതിയൊക്കെ നാട്ടിലൂടെ വിലസിനടക്കുമ്പോള്‍ ആണ്‌ ജില്ലയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്‌.

ജില്ലയില്‍ പോലീസ്‌ സേനയിലെ ക്രമിനലുകളെയും കുറ്റവാളികളെയും കൈക്കൂലിക്കാരെയും അഴിമതിക്കാരെയും സാമൂഹ്യവിരുദ്ധരെയും സംരക്ഷിക്കുകയും ക്ലീന്‍ ഫിറ്റ്‌ നല്‌കുകയും ചെയ്യുന്ന ഇടുക്കി എസ്‌.പിക്കെതിരെ മറ്റ്‌ നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്ന്‌ വന്നിട്ടുണ്ട്‌.

ഇടുക്കി എസ്‌.പി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും റോയി കെ.പൗലോസ്‌ ആവശ്യപ്പെട്ടു.

Advertisment