Advertisment

ജില്ലാ പഠനശിബിരവും വനപര്‍വ്വം ആചരണവും ശനിയാഴ്‌ച വെങ്ങല്ലൂര്‍ ദേവീ വിലാസം എന്‍.എസ്‌.എസ്‌ കരയോഗം ഹാളില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്‌ച രാവിലെ 10 മുതല്‍ വെങ്ങല്ലൂര്‍ ദേവീ വിലാസം എന്‍.എസ്‌.എസ്‌ കരയോഗം ഹാളില്‍ ജില്ലാ പഠനശിബിരവും വര്‍ഷംതോറും നടത്താറുള്ള വനപര്‍വ്വം ആചരണവും നടക്കും. തപസ്യ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.ജി. ഹരിദാസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും.

കോതമംഗലം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ. സാജു വര്‍ഗീസ്‌ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറര്‍ സി രജിത്‌കുമാര്‍, ജില്ലാ ട്രഷറര്‍ രാജേന്ദ്രന്‍ പോത്തനാശ്ശേരി, സംസ്ഥാന സെക്രട്ടറി കെ.പി. വേണുഗോപാല്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പഠനശിബിരത്തില്‍ പങ്കെടുക്കും.

Advertisment