Advertisment

തൊടുപുഴയിൽ മാസ്കുകളുടെ ന്യായവില കൗണ്ടർ പ്രവർത്തനമാരംഭിച്ചു

New Update

തൊടുപുഴ: കെ. എസ്. യുവിന്റേയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ തൊടുപുഴയിൽ മാസ്‌ക്കുകളുടെ ന്യായവില കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ഗാന്ധി സ്‌ക്വയറിൽ പഴയ ബസ്സ്റ്റാൻഡിന് മുന്നിലും മുനിസിപ്പൽ മൈതാനത്തിനു മുന്നിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലുമായി മൂന്ന് കൗണ്ടറുകളാണ് തുറന്നിരിക്കുന്നത്.

Advertisment

publive-image

വ്യാപാര സ്ഥാപനങ്ങൾ മാസ്‌ക്കുകൾക്ക് കൊള്ള വില ഈടാക്കുന്നതായി പരാതികൾ വ്യാപകമായതിനെ തുടർന്ന് ഇതിനെതിരായ ജനകീയ പ്രതിഷേധം എന്നുള്ള നിലയിലാണ് യൂത്ത് കോൺഗ്രസ്സും , കെ.എസ്.യുവും 5 രൂപക്ക് ത്രീ ലെയർ മാസ്‌ക്കുകൾ നൽകുന്ന ന്യായവില കൗണ്ടറുകൾ ആരംഭിച്ചിരിക്കുന്നത്.

കടകളിലും മറ്റും 10 മുതൽ 20 രൂപ വരെയാണ് ഇതിന് ഈടാക്കിവരുന്നത്. ഇന്നലെ ഒറ്റ ദിവസം മാത്രം അയ്യായിരത്തില്പരം മാസ്‌ക്കുകൾ ആണ് ന്യായവില കൗണ്ടറുകളിൽനിന്നും പൊതുജനങ്ങൾ വാങ്ങിയത്.

ന്യായവില കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു നിർവഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.സി.അനീഷ് , കെ. എം ഷാജഹാൻ , അനസ് ജിമ്മി , ഷാബിർ ടി.എസ് എന്നിവർ നേതൃത്വം നൽകി.

Advertisment