Advertisment

തൊടുപുഴ ഫിലിം സൊസൈറ്റി ഷോര്‍ട്‌ഫിലിം പ്രദര്‍ശന ഉത്‌ഘാടനം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനമായ ഒക്ടോബര്‍ 2-ന്‌ തൊടുപുഴ ഫിലിം സൊസൈറ്റി തയ്യാറാക്കിയ ഷോര്‍ട്‌ഫിലിമിന്റെ പ്രദര്‍ശന ഉത്‌ഘാടനം കുമാരമംഗലം വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക്‌ നടക്കും. ഗാന്ധിജിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താനായിട്ടാണ്‌ ഷോര്‍ട്‌ഫിലിം തയ്യാറാക്കിയിരിക്കുന്നത്‌.

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഇടുക്കിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഈ ഷോര്‍ട്‌ഫിലിമിന്റെ പ്രദര്‍ശനം നടത്താനാണ്‌ ഫിലിം സൊസൈറ്റി തയ്യാറെടുക്കുന്നത്‌.

താല്‍പ്പര്യമുള്ള സ്‌കൂള്‍, വായനശാല, റസിഡന്റ്‌സ്‌ അസോസിയേഷന്‍ എന്നിവര്‍ 9496181703, 9447824923, 9447046060 എന്നീ നമ്പറുകളില്‍ ബന്ധപ്പടുക.

Advertisment