Advertisment

വ്യാപാരികളെയും വ്യവസായികളെയും ആത്മഹത്യകളില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന്‌ തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  നോട്ട്‌ നിരോധനവും ജി.എസ്‌.ടി.യും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടം തിരിയുന്ന വ്യാപാരികളെയും വ്യവസായികളെയും ആത്മഹത്യകളില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന്‌ തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Advertisment

ജി.എസ്‌.ടി. നിയമം വരുന്നതിന്‌ മുമ്പ്‌ കൃത്യമായി കണക്ക്‌ കാണിക്കുകയും ടാക്‌സ്‌ അടയ്‌ക്കുകയും ചെയ്‌ത വ്യാപാരികള്‍ക്ക്‌ വീണ്ടും നോട്ടീസ്‌ അയക്കുന്ന കിരാത നടപടിയില്‍ നിന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും പിന്‍മാറണമെന്ന്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ വ്യാപാരഭവനില്‍ കൂടിയ അടിയന്തിര കമ്മറ്റി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കില്‍ തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട്‌ രാവിലെ 10 മണിക്ക്‌ വ്യാപാരഭവന്‌ മുന്നില്‍ നിന്നും പ്രതിഷേധ പ്രകടനം നടത്തുവാനും യോഗം തീരുമാനിച്ചു. എല്ലാ അംഗങ്ങളും രാവിലെ 9.30ന്‌ തന്നെ വ്യാപാരഭവന്‌ മുന്നില്‍ എത്തിച്ചേരണമെന്ന്‌ അറിയിച്ചു.

യോഗത്തില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സുബൈര്‍ എസ്‌. മുഹമ്മദ്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ റ്റി. സി. രാജു, വൈസ്‌ പ്രസിഡന്റ്‌ സാലി എസ്‌. മുഹമ്മദ്‌, ജനറല്‍ സെക്രട്ടറി സൈര നാസര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Advertisment