Advertisment

തൊടുപുഴയിൽ ഓട മൂടാത്തതു മൂലം മാലിന്യം നിക്ഷേപിക്കുന്നത്‌ പതിവായതായി ആക്ഷേപം

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഓട മൂടാത്തതു മൂലം മാലിന്യം നിക്ഷേപിക്കുന്നത്‌ പതിവായതായി ആക്ഷേപം. തൊടുപുഴ ഭീമ ജുവല്ലറിയ്‌ക്ക്‌ എതിര്‍വശത്തുള്ള പൊതുമരാമത്ത്‌ വകുപ്പു വക ഓടയാണ്‌ മൂടാതെ കിടക്കുന്നത്‌.

Advertisment

ചില വ്യാപാരികളും വഴിയോരക്കച്ചവടക്കാരും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌.

ബി എസ്‌ എന്‍ എല്ലിന്റെ ഉള്‍പ്പെടെ ടെലികോം കമ്പനികളുടെ കേബിളുകള്‍ ഓടയിലൂടെ കടന്നുപോകുന്നതു മൂലമാണ്‌ മൂടാത്തതെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പറയുന്നത്‌.

എന്തായാലും ഓട മൂടുന്നതിന്‌ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ സമീപത്തുള്ള വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Advertisment