Advertisment

ഈ പള്ളിയിൽ ഇപ്പോൾ പിരിവല്ല, വിശ്വാസികൾക്ക് പണം അങ്ങോട്ട് കൊടുക്കുകയാണ്. തൊടുപുഴ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ മാതൃക ഇങ്ങനെ

New Update

തൊടുപുഴ:  തൊടുപുഴ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓരോ ഇടവക കുടുംബത്തിനും 2000 രൂപ വീതം നൽകി വരുന്നു (211 ഇടവക കുടുംബമുണ്ട്). ഓരോ കുടുംബത്തെയും വീടുകളിലെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാർ 2000 രൂപ വീതം ധനസഹായം കൊടുക്കുന്നു.

Advertisment

ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട് മാനേജിങ് കമ്മിറ്റി ഉറച്ച തീരുമാനമെടുത്തു ഓരോ കുടുംബത്തിനും ധന സഹായം എത്തിച്ചു നൽകുകയാണ്.

publive-image

പള്ളി പണിയുവാൻ, പെരുന്നാൾ നടത്തുവാൻ എന്നീ ആവശ്യങ്ങൾക്ക് എല്ലാം ഇടവകയിലെ ജനങ്ങൾ വിയർപ്പൊഴുക്കി. ഇപ്പോൾ ഇടവകയിലെ ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ അവരോടൊപ്പം ചേർന്നു സഹായിക്കേണ്ടത് പള്ളി ഭരണ സമിതിയുടെ ഉത്തരവാദിത്വമാണ്.

ഇത്തരത്തിൽ ധനസഹായം ചെയ്യുന്ന യാക്കോബായ സുറിയാനി സഭയിലെ ആദ്യത്തെ പള്ളി (തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളി) ക്രിസ്തീയ സഭകളിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും പണിതുയർത്തിയത് ഇടവക ജനങ്ങളാണ്.

ഇടവക പള്ളി ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണം. ആയതിനാൽ ക്രിസ്തീയ സഭകൾ (തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയെ മാതൃകയാക്കി) ഇത്തരത്തിൽ ഇടവകയിലെ ജനങ്ങൾക്ക് വേണ്ട ധനസഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു - മുൻ ട്രസ്റ്റീ ബെന്നി ഏലിയാസ് അപ്പോഴത്ത് അറിയിച്ചു.

Advertisment