Advertisment

യു ഡി എഫ് മേഖല നേതൃയോഗം ശനിയാഴ്ച കട്ടപ്പനയില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയവരുടെപട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിനുള്ള 22-08-2019 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ 5-ാം തീയതി കട്ടപ്പനയില്‍ രാവിലെ10 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ്ണ സമരത്തിന്റെമുന്നൊരുക്കങ്ങള്‍ക്കായി ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി എന്നീ 3നിയോജകമണ്ഡലങ്ങളിലെ ഘടകകക്ഷി മണ്ഡലം പ്രസിഡന്റുമാര്‍ വരെയുള്ളനേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ സംയുക്ത നേതൃയോഗം ശനിയാഴ്ച (സെപ്റ്റംബര്‍ 28-ാം തീയതി ശനിയാഴ്ച്ച) രാവിലെ 11 മണിക്ക് കട്ടപ്പന സര്‍വ്വീസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം ചേരുമെന്ന് യു ഡി എഫ് ജില്ലാകണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമല അറിയിച്ചു.

Advertisment