Advertisment

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന യോഗ സെന്ററില്‍ സൗജന്യ യോഗ പരിശീലനം

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലോകയോഗ ദിനാചരണത്തോടനുബന്ധിച്ച്‌ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന യോഗ സെന്ററില്‍ ഒരാഴ്‌ചത്തെ സൗജന്യ യോഗ പരിശീലനം നല്‍കുന്നു. ജൂണ്‍ 21ന്‌ ആണ്‌ ലോക യോഗദിനാചരണം.

ന്യൂമാന്‍ കോളേജില്‍ എല്ലാദിവസവും രാവിലെ 5.30 മുതല്‍ 6.30 വരെയും വൈകുന്നേരം 5.30 മുതല്‍ 6.30 വരെയും യോഗ പരിശീലനം നടന്നുവരുന്നുണ്ട്‌. തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ പരിശീലനം നല്‍കി വരുന്നു.

യോഗ പരിശീലിക്കാന്‍ താല്‍പര്യമുള്ളവര്‍ രാവിലെയോ വൈകുന്നേരമോ എത്തിച്ചേര്‍ന്നാല്‍ മതിയെന്ന്‌ യോഗാചാര്യന്‍ പോള്‍ മഠത്തിക്കണ്ടം അറിയിച്ചു. ഫോണ്‍: 9400877725

Advertisment