Advertisment

14-)൦ തീയതിയിലെ ഭേദഗതി ഉത്തരവ് അപര്യാപ്തം - സമരം തുടരും: യു ഡി എഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: 14-10-2019 തിയതിയിലെ ഭേദഗതി ഉത്തരവ് (310/2019/റവ) 22-08-2019 തിയതിയിലെ ഉത്തരവിലൂടെയുണ്ടായ പ്രതിസന്ധിയും ആശങ്കയും ഒഴിവാക്കുവാന്‍ തീര്‍ത്തും അപര്യാപ്തമാണ്.

Advertisment

റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം ( എന്‍ ഒ സി) ഇല്ലാതെയുള്ള നിര്‍മാണനിരോധനം ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ 8 വില്ലേജുകളില്‍ മാത്രമായിനിജപ്പെടുത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. പ്രസ്തുത 8 വില്ലേജുകളിലെ നിര്‍മാണ നിരോധനവും റദ്ദാക്കുകയാണ് വേണ്ടത്.

മൂന്നാറില്‍ നിന്നും85 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനവിലാസം വില്ലേജ് മൂന്നാര്‍ മേഖലയില്‍ വരികയില്ല എന്ന കാര്യം പോലും പരിഗണിക്കാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണ്.

ആനവിലാസം വില്ലേജ് മൂന്നാര്‍ മേഖലയില്‍ വരികയില്ല എന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത വില്ലേജ് നിര്‍മാണ നിരോധന മേഖലയില്‍ നിന്നും ഒഴിവാക്കാത്തതിന്യാതൊരു ന്യായീകരണവുമില്ല. 22-08-2019 തിയതിയിലെ ഉത്തരവില്‍പരാമര്‍ശിച്ചിട്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതിപാദിച്ചിട്ടുള്ള 8 വില്ലേജുകളില്‍മാത്രമായി നിര്‍മാണ നിരോധനം നിജപ്പെടുത്തി എന്ന വിശദീകരണം സത്യവിരുധമാണ്.

ഹൈക്കോടതി ഉത്തരവില്‍ മൂന്നാര്‍ മേഖല എന്ന് മാത്രമാണ് കാണിച്ചിട്ടുള്ളത്. വില്ലേജുകള്‍ ഏതൊക്കെയാണ് എന്ന് തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരാണ്. മൂന്നാര്‍ പഞ്ചായത്തിന് വെളിയിലുള്ള വില്ലേജുകള്‍ മൂന്നാര്‍ മേഖലയില്‍ഉള്‍പ്പെടും എന്ന് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുമില്ല.22-08-2019-ലെ ഉത്തരവ് പൂറപ്പെടുവിച്ചത് ഇടതു മുന്നണി സര്‍ക്കാരാണ്.

ഇടതു മുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇടതു മുന്നണി സര്‍ക്കാര്‍തന്നെ ഭേദഗതി ചെയ്തു എന്ന് പറയുന്നത് ഒരു വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തിടത്തോളം കാലം 22-08-2019ലേയും 25-09-2019 തീയതിയിലേയും ഉത്തരവുകള്‍ പരീപൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ പോലും ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ല.

22-08-2019 തിയതിക്കു മുമ്പുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേബാധകമാകുകയുള്ളു എന്നും ആയത് ഇടുക്കി ജില്ലക്ക് മാത്രമേ ബാധകമാകുകയുള്ളുഎന്നും 22-08-2019-ലെ ഉത്തരവില്‍ നിന്നു തന്നെ വ്യക്തമാണ്. അക്കാരണത്താല്‍ആയത് സംബന്ധിച്ചുള്ള വിശദീകരണത്തിന് യാതൊരു പുതുമയുമില്ല.

22-08-2019, 25-09-2019 എന്നീ തിയതികളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പൂര്‍ണ്ണമായും റദ്ദാക്കണമെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ നിര്‍മിതികള്‍ നടത്തുവാന്‍ അനുവദിച്ച് ഭൂമിപതിവ്ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട്യു ഡി എഫ് ആരംഭിച്ചിട്ടുള്ള സമരപരിപാടികള്‍ പരാജയപ്പെടുത്തുവാന്‍ വേണ്ടിയാതൊരു ഉത്തമ വിശ്വാസവുമില്ലാതെ പുറപ്പെടുവിച്ചിട്ടുള്ളതാണ് 14-10-2019 -ലെ ഭേദഗതി ഉത്തരവ്.

ആയത് അര്‍ഹിക്കുന്ന അവജ്ഞയോടെ ഇടുക്കിജില്ലയിലെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

ജില്ലയിലെ യഥാര്‍ത്ഥ കര്‍ഷകരുടെ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ആരേയും അനുവദിക്കില്ലെന്നുംഅത്തരം നീക്കങ്ങള്‍ ശക്തിയുക്തം ചെറുക്കുമെന്നും അതിനായി യു ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും രാഷ്ട്രീയ കക്ഷിഭേദമെന്യേ സകലമാന ജനങ്ങളും സമരപരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും യു ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പത്ര സമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്‍,കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് എം എസ് മുഹമ്മദ്, സി എം പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍പങ്കെടുത്തു.

Advertisment