Advertisment

ഇടുതു മുന്നണി സര്‍ക്കാരാണ് ഇടക്കി ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നത് - യു ഡി എഫ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  യു ഡി എഫ് സമരം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന ഇടതുപക്ഷജനാധിപത്യ മുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി കണ്‍വീനറുടെ ആരോപണംശുദ്ധ അസംബന്ധമാണെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ്അശോകനും, കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും പ്രസ്താവിച്ചു.

Advertisment

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ ഉണ്ടാക്കിയത് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിആയിരുക്കുമ്പോഴാണെന്നും 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും കെ എം മാണി റവന്യു മന്ത്രിയും ആയിരുന്നപ്പോഴാണെന്നും ഇടതു മുന്നണി ഇപ്പോഴെങ്കിലും സമ്മതിച്ചത് നന്നായി. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനായി ഉണ്ടാക്കിയ 1964-ലെഭൂമി പതിവ് ചട്ടങ്ങളും 01-01-1977-ന് മുമ്പുള്ള വനഭൂമിയിലെ കൈവശക്കാര്‍ക്ക് പട്ടം നല്‍കാനായി 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ ഉണ്ടാക്കിയതും ചരിത്ര നേട്ടം തന്നെയാണ്.

1964-ലേയും, 1993-ലേയും സാഹചര്യമല്ല ഇന്ന് നിലനില്‍ക്കുന്നത്. കയറിക്കിടക്കനെ#ാരു വീട് വയ്ക്കാനും, വിശപ്പ് മാറ്റാനായി കൃഷിചെയ്യാനും സ്വന്തമായി ഭൂമി വേണം എന്നതിന് അപ്പൂറം അടിസ്ഥാന സൗകര്യ വികസനത്തിനെ പറ്റിയൊന്നും ചിന്തിക്കാത്ത കാലത്താണ് 1964-ലെ ഭൂമിപതിവ്ചട്ടങ്ങള്‍ ഉണ്ടായത്. 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ കടമുറിപണിയാനുള്ള അവകാശംകൂടി ഉള്‍പ്പെടുത്തി. ഇതിലൊന്നും ഇടതു മുന്നണിക്ക് ഒരു പങ്കുമില്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെകര്‍ഷക വിരുദ്ധ നടപടികള്‍മൂലം കൃഷികൊണ്ടു മാത്രം ജീവിക്കാനാവില്ലാഎന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി. രാജ്യ പുരോഗതിക്ക് അടിസ്ഥാനസൗകര്യ വികസനം അനിവാര്യമായിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താലേഇടുക്കി ജില്ലയെ മരടിന്റെ വഴിയില്‍ നിന്നും രക്ഷിക്കാനാവു.

കേരളത്തിലെ മറ്റു പതിമൂന്ന് ജില്ലകളിലേയും ജനങ്ങള്‍ അനുഭവിക്കുന്നഅവകാശങ്ങള്‍ ഇടുക്കി ജില്ലക്കാര്‍ക്കു മാത്രം നിഷേധിച്ച് 22-08-2019-ല്‍സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കയത് അന്യായമാണ്.

ആയത് നഗ്നമായ ഭരണഘടനാ ലംഘനമാണ്. വാണിജ്യ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയവസ്തുക്കളുടെ പട്ടയം റദാക്കി വസ്തുവും നിര്‍മിതികളും പാട്ടത്തിന്2നല്‍കും എന്ന 22-08-2019-ലെ ഉത്തരവ് സര്‍ക്കാര്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. സ്വന്തം ഭൂമിയില്‍ അന്യരാക്കപ്പെടുന്നവരുടെ രക്ഷക്കും തുല്യ നീതിക്കുമായുള്ള സമരം ജനങ്ങള്‍ക്കു വേണ്ടിയാണ്. അതെങ്ങനെ ജനങ്ങളോടുള്ള വെല്ലുവിളിയാകുമെന്ന് തെളിയിക്കാന്‍ ഇടതു മുന്നണി തയ്യാറാകണം.

ഭൂമി പതിവ് ചട്ടങ്ങള്‍ കാലോചിതമായി മുന്‍കാല പ്രാബ്യലത്തോടെഭേദഗതി ചെയ്യണമെന്ന് യു ഡി എഫ് ആദ്യമായിട്ടല്ല ആവശ്യപ്പെടുന്നത്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും, അടൂര്‍പ്രകാശ് റവന്യൂമന്ത്രിയും ആയിരുന്നകാലത്തും യു ഡി എഫ് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.ഹൈറേഞ്ച് മേഖലയില്‍ 4 ഏക്കര്‍ കരഭൂമിക്ക് വരെ പട്ടയം നല്‍കാമെന്ന ഭേദഗതി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും, അടൂര്‍പ്രകാശ് റവന്യൂമന്ത്രിയും ആയിരുന്ന കാലത്താണ് കൊണ്ടുവന്നത്.

അക്കാര്യത്തിലും ഇടതു മുന്നണിക്ക് ഒരുപങ്കുമില്ല. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രസ്തുത ഭേദഗതിയല്ലാതെകാലാനുത്യമായ മറ്റൊരു ഭേദഗതിയും 1964നും 2019നും ഇടയില്‍ഭരിച്ച ഒരു സര്‍ക്കാരും കൊണ്ടുവന്നിട്ടില്ല. യു ഡി എഫും ഇടതു മുന്നണിയും ഈ കാലയളവില്‍ മാറിമാറി ഭരിച്ചിട്ടുണ്ട് എന്ന് മറക്കരുത്.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെമഹാഭൂരിപക്ഷം നിര്‍മ്മിതികളും ചട്ട ലംഘനമാണ്.

എന്നാല്‍ അതൊന്നുംചട്ടലംഘനമായി ആരും ഇതു വരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, പറഞ്ഞിട്ടില്ല,വിലക്കിയിട്ടുമില്ല. എല്ലാം നിയമപരമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിയോടെയാണ് നടന്നു വന്നത്. മരടിലെ സുപ്രീം കോടതിവിധിയും, 22-08-2019 തീയതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുമാണ് എല്ലാ തകിടം മറിച്ചത്.

പരിസ്ഥിതി ആഘാതാമുണ്ടാകാതെവാണിജ്യ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ അനുവദിച്ച് ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്നാണ് യു ഡി എഫിന്റെസുചിന്തിത നിലപാട്. ഭൂമി പതിവ് ചട്ടങ്ങള്‍ കാലാനുസ്യതമായി ഭേദഗതി ചെയ്യുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല എന്നതിന്റെസ്പഷ്ടമായ തെളിവാണ് 22-08-2019 -ലെ ഉത്തരവ്.

സപ്രീം കോടതി വിധി വന്നപ്പോള്‍ ഭൂമിപതിവ് ചട്ടങ്ങള്‍ മുന്‍കാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. മലയോര ജനതയോട് സംസ്ഥാന സര്‍ക്കാരിന് ലവലേശം പ്രതിബദ്ധതയുമില്ല എന്ന്ഇടുക്കി ജില്ലയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ നേര്‍ക്കാഴ്ചയാണ് യു ഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താലിന്റെ സമ്പൂര്‍ണ വിജയം.

ഭൂവിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് അധികാരത്തില്‍ വന്ന ഇടതു മുന്നണിസര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകായാണെന്നും യുഡി എഫ് നേതാക്കള്‍ പ്രസ്താവിച്ചു.

Advertisment