Advertisment

ഇടുക്കി പാക്കേജ്‌ പ്രഖ്യാപനം കടലാസ്‌ പുലി - യു ഡി എഫ്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  സംസ്ഥാന ബഡ്‌ജറ്റില്‍ വയനാട്‌, ആലപ്പുഴ ജില്ലകള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുകയും ഇടുക്കി ജില്ലയെ പാടെ അവഗണിക്കുകയും ചെയ്‌ത ശേഷം ഇടുക്കി ജില്ലക്കായി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചത്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വരെ ഇടുക്കി ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രസ്‌താവിച്ചു.

കമ്മി ബഡ്‌ജറ്റ്‌ അവതരിപ്പിച്ച ശേഷം അയ്യായിരം കോടി രൂപ ഇടുക്കി പാക്കേജി നായി കണ്ടെത്തിയെന്ന്‌ പറയുന്നതില്‍ ദുരുഹതയുണ്ട്‌. ഇടുക്കി പാക്കേജ്‌ പ്രഖ്യാപനം വെറും കടലാസ്‌ പുലിയാണ്‌.

ബഡ്‌ജറ്റില്‍ തുക വക ഇരുത്താതെ ഇടുക്കി പാക്കേജ്‌ പ്രഖ്യാപിച്ചത്‌ ജനങ്ങളെ മായാ വലയത്തിലാക്കാനാണെന്നും, കേവലം പ്രഖ്യാപനങ്ങള്‍ കൊണ്ടു മാത്രം ദുരന്ത ബാധിത രുടെ കണ്ണീരൊപ്പാനാവില്ലെന്നും, വീടു നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതിയ വീടും, കൃഷിയും ജീവിത മാര്‍ഗ്ഗവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുനരധിവാസവുമാണ്‌ വേണ്ടതെന്നും, തരു മെന്ന്‌ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും, തന്നാലെ വശ്വസിക്കാന്‍ കഴിയു എന്നും യു ഡി എഫ്‌ നേതാക്കള്‍ പറഞ്ഞു.

Advertisment