Advertisment

ഹര്‍ത്താല്‍ വിജയിപ്പിക്കണം - യു ഡി എഫ്‌

New Update

തൊടുപുഴ:  പെട്രോള്‍ ഡിസല്‍ വിലവര്‍ദ്ധവനവിനെതിരെ സെപ്‌റ്റബര്‍ 10-ാം തീയതി നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ ഏവരും സഹകരിക്കണമെന്ന്‌ യു ഡി എഫ്‌ ഘടകകക്ഷി നേതാക്കളായ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹികുട്ടി കല്ലാര്‍, മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം എസ്‌ മുഹമ്മദ്‌, കേരള കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം ജെ ജേക്കബ്ബ്‌, ആര്‍ എസ്‌ പി ജില്ലാ സെക്രട്ടറി ജി ബേബി, കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്ബ്‌) ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ കെ മാണി, സി എം പി ജില്ലാ സെക്രട്ടറി സുരേഷ്‌ ബാബു, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി സി കെ ശിവദാസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 മണി വരെയാണ്‌ ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും, ഉത്സവങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

പൊതു ജനങ്ങള്‍ക്ക്‌ പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമാധാനപൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ യു ഡി എഫ്‌ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ അറിയിച്ചു. അഡ്വ. എസ്‌ അശോക

Advertisment