Advertisment

യു ഡി എഫ് ഇടുക്കി ജില്ലാ ഹര്‍ത്താല്‍ 28-ന്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് വാണിജ്യ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കി വസ്തുവും നിര്‍മിതികളും സര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്ന 22-08-2019 തിയതിയിലെ ഉത്തരവ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ( എന്‍ ഒ സി) നിര്‍ബന്ധമാക്കിയ 25 -09-2019 തിയതിയിലെ സര്‍ക്കാര്‍ ഉത്തരവും പിന്‍വലിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 28-ന് (തിങ്കളാഴ്ച) രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കു മെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.

പാല്‍, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും, ഉത്സവങ്ങളും, പെരുന്നാളുകളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും പൊതു ജനങ്ങള്‍ക്ക് പരമാവധി ബുദ്ധി മുട്ടുകള്‍ ഉണ്ടാകാതെ സമാധാനപൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Advertisment