Advertisment

പീഡനക്കേസിലെ പഞ്ചായത്ത്‌ മെമ്പറെ പോലീസും സി പി എമ്മും രക്ഷിക്കുന്നു. യു ഡി എഫ്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ 17-ന്‌

author-image
സാബു മാത്യു
New Update

ചെറുതോണി:  പീഡനക്കേസിലെ പ്രതിയായ പഞ്ചായത്ത്‌ മെമ്പറെ ഭരണകക്ഷിനേതാക്കന്മാരും പോലീസും സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച്‌ യു ഡി എഫ്‌ നേതൃത്വത്തില്‍ 17-ന്‌ ഇടുക്കി പോലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു.

വാഴത്തോപ്പ്‌ പഞ്ചായത്തിലെ തടിയന്‍പാട്‌, വാര്‍ഡിലെ മെമ്പര്‍ ഡി വൈ എഫ്‌ ഐ നേതാവു കൂടിയായ അമല്‍ എസ്‌ ജോസിനെതിരെ രണ്ട്‌ മക്കളുള്ള വനിതയെ പീഡിപ്പിച്ചതായി ഇടുക്കി പോലീസ്‌ കേസ്‌ എടുത്തിട്ടുള്ളതാണ്‌. എന്നാല്‍ സി പി എമ്മും ഭരണകക്ഷിയും ചേര്‍ന്ന്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി യു ഡിഎഫ്‌ നേതാക്കന്മാര്‍ ആരോപിച്ചു.

ചെറുതോണിയില്‍ ചേര്‍ന്ന യു ഡി എഫ്‌ യോഗത്തില്‍ ചെയര്‍മാന്‍ വി.ഡി.ജോസഫ്‌, കണ്‍വീനര്‍ ജേക്കബ്ബ്‌ പിണക്കാട്ട്‌, ഷിജോ തടത്തില്‍, ആന്‍സി തോമസ്‌, കെ.എം. ജലാലുദ്ദീന്‍, റോയി ജോസഫ്‌, ബാബു ജോസ്‌, ആലീസ്‌ ജോസ്‌, റിന്‍സി സിബി, വി.എ.സെലിന്‍, റീത്ത സൈമണ്‍, ടോമി കൊച്ചുകുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment