Advertisment

ഉണ്ണിക്കുട്ടന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഉണ്ണിക്കുട്ടന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ചെറുപ്രായത്തില്‍ തന്നെ ക്യാന്‍സറിനോട്‌ മല്ലിട്ട്‌ ജീവന്‍ നഷ്‌ടമായ കോലാനി സ്വദേശി ആദര്‍ശ്‌ അനില്‍ എന്ന ഉണ്ണിക്കുട്ടന്റെ സ്വപ്‌നമായിരുന്നു തനിക്കും കുടുംബത്തിനും ഒരു വീടെന്നത്‌. ചികിത്സയിലിരിക്കെ അമ്മയ്‌ക്കും വിദ്യാര്‍ത്ഥികളായ രണ്ട്‌ സഹോദരിമാര്‍ക്കും സ്വന്തമായി ഒരു വീടില്ല എന്നത്‌ ഉണ്ണിക്കുട്ടനെ ഏറെ വേദനിപ്പിച്ചിരുന്നു.

Advertisment

publive-image

നല്ലവരായ ആളുകളുടെ സഹായത്തോടെയാണ്‌ ഉണ്ണിക്കുട്ടന്റെ ചികിത്സ ചിലവുകള്‍ നടന്നിരുന്നത്‌. തിരികെ വരുമെന്ന്‌ പ്രതീക്ഷയുണര്‍ത്തിയ ഉണ്ണിക്കുട്ടന്‍ ഒടുവില്‍ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ പി.എം.എ.വൈ പദ്ധതിയിലുള്‍പ്പെടുത്തി അധികൃതര്‍ ഉണ്ണിക്കുട്ടന്റെ കുടുംബത്തിന്‌ വീട്‌ അനുവദിച്ചു.

ബാക്കി ചിലവുകള്‍ സേവാഭാരതിയും ഏറ്റെടുത്തതോടെ ഉണ്ണിക്കുട്ടന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയായിരുന്നു. ലളിതമായ ചടങ്ങില്‍ വച്ച്‌ വീടിന്റെ താക്കോല്‍ദാനം ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവന്‍ നിര്‍വഹിച്ചു.

സേവാഭാരതി സംസ്ഥാന ട്രെയിനി൦ഗ്‌ കോര്‍ഡിനേറ്റര്‍ എ.വി. പ്രസാദ്‌, ജില്ലാ സെക്രട്ടറി കെ.ഷാജി, താലൂക്ക്‌ സെക്രട്ടറി മുരളീധരന്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ആര്‍. രജ്ഞിത്‌, ആര്‍.എസ്‌.എസ്‌. വിഭാഗ്‌ സംഘ്‌ചാലക്‌ രാജു, വിഭാഗ്‌ കാര്യവാഹ്‌ ഹരിദാസ്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി. ഷിബു, ആര്‍ അജി, തപസ്യ കോട്ടയം മേഖലാ സെക്രട്ടറി വി.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisment