Advertisment

വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം ബാങ്ക്‌ അക്കൗണ്ട്‌ മുഖേന

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം: വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും 2019-ലെ ഓണത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യുന്ന തൊഴില്‍ രഹിത വേതനം, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ കൈമാറുന്നതിനാല്‍, വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ സെപ്‌റ്റംബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ ഗുണഭോക്താക്കളുടെ പേരിലുള്ള ബാങ്ക്‌ പാസ്‌ബുക്ക്‌, തൊഴില്‍ രഹിതവേതനം കൈപ്പറ്റുന്നതിന്‌ ആവശ്യമായ എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷന്‍ കാര്‍ഡ്‌, തൊഴില്‍ രഹിത വേതന കാര്‍ഡ്‌, റേഷന്‍കാര്‍ഡ്‌ എന്നിവ സഹിതം അര്‍ഹതാ പരിശോധനക്ക്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ നേരിട്ട്‌ ഹാജരാകേണ്ടതാണെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Advertisment