Advertisment

വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിംഗ്‌ നടത്തണം

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ മുഖേന ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും ഡിസംബര്‍ 15ന്‌ മുന്‍പായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡുമായി നേരിട്ട്‌ എത്തി മസ്റ്ററിംഗ്‌ നടത്തേണ്ടതാണ്‌. ഇതിനായി അക്ഷയ കേന്ദ്രത്തില്‍ ഫീസ്‌ നല്‍കേണ്ടതില്ല.

കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ അടുത്ത ബന്ധു വിവരം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ രേഖാമൂലം ഡിസംബര്‍ 9ന്‌ മുന്‍പായി അറിയിക്കേണ്ടതും ഇവര്‍ക്ക്‌ ഡിസംബര്‍ 11 നും 15നും ഇടയില്‍ വീട്ടിലെത്തി മസ്റ്ററിംഗ്‌ നടത്തുന്നതാണ്‌.

മസ്റ്ററിംഗ്‌ നടത്താത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്‌ തുടര്‍ന്ന്‌ പെന്‍ഷന്‍ ലഭിക്കുന്നല്ലായെന്ന്‌ സെക്രട്ടറി അറിയിച്ചു.

Advertisment