Advertisment

ബീവറേജ് ഔട്‍ലെറ്റുകൾ പുട്ടാത്തതു സർക്കാരിന്റെ പണക്കൊതിമൂലം : യൂത്ത് ഫ്രണ്ട് (ജേക്കബ്)

New Update

തൊടുപുഴ:  കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രിതി വർധിക്കുമ്പോളും സംസ്ഥാനത്തെ ബിവറേജ് ഔട്‍ലെറ്റുകളും ബാറുകളും പൂട്ടാത്തതു സർക്കാരിന്റെ പണക്കൊതിമൂലമാണന്നു യൂത്ത് ഫ്രണ്ട് ( ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രേംസൺ പോൾ മാഞ്ഞാമറ്റം പറഞ്ഞു.

Advertisment

publive-image

സർക്കാർ ജീവനക്കാർക്ക്‌ ശമ്പളം നൽകുവാനും , വികസന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുവാനും മദ്യംവിറ്റുകിട്ടുന്ന പണത്തിൽ കണ്ണുംനട്ടിരിക്കുന്ന സംസ്ഥാന സർക്കാർ ഈ അടിയന്തിര സാഹചര്യത്തിൽ മദ്യം ഉപയോഗിക്കുന്നവരെ ചുഷണം ചെയ്യുന്നത് അവസാനിപ്പിച്ചു കൊണ്ട് മദ്യശാലകൾ അടച്ചിടുവാൻ തയാറാകണമെന്നും അല്ലാത്തപക്ഷം മദ്യം വാങ്ങുവാൻ വരുന്നവർക്ക് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തുവാൻ എങ്കിലും തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യശാലകളിലെ ജീവനക്കാരും മനുഷ്യരാണെന്ന കാര്യം സർക്കാർ ഓർക്കണം .പി എസ സി പരീക്ഷകൾ മാറ്റുകയും രാജ്യത്തെ മുഴുവൻ സ്കൂളുകളും അടച്ചിടുവാൻ കേന്ദ്രസർക്കാർ നിർദേശ്യം നൽകുകയും , ജനങ്ങളുടെ സുരക്ഷയയെ കരുതി ഷോപ്പിങ് മാളുകളും സിനിമ ടീയറ്ററുകളും അടച്ചിടുവാനും വിവാഹ സല്കാരങ്ങളും പൊതു പരിപാടികളും ഒഴിവാക്കണം എന്നും പറയുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ്നൂറുകണക്കിന് വരുന്ന ബിവറേജ് ഔട്‍ലെറ്റുകൾക്കു മുൻപിൽ ക്യൂ നിൽക്കുന്ന ജനങ്ങളുടെ സുരക്ഷയുടെകാര്യത്തിൽ അലംഭാവം കാട്ടുന്നത്.

മദ്യം വാങ്ങുവാൻ വരുന്നവരുടെ സുരക്ഷയല്ല അവരുടെ കീശയിലെ പണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജ് ഔട്‍ലെറ്റുകൾ അടക്കാത്തതിൽ പ്രതിഷേധിച്ചു യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന തലത്തിൽ ബിവറേജുകൾക്കു മുമ്പിൽ നടത്തുന്ന മാസ്ക് വിതരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം തൊടുപുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പാർട്ടി ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണിയൂത്ത് ഫ്രന്റ് നേതാക്കളായ മൻസൂർ പാളയംപറമ്പിൽ , സാജൻ ജോസഫ് , ജിൻസ് ജോർജ് ,അനിൽ പയനിക്കൽ , ഷാഹുൽ പള്ളത്തുപറമ്പിൽ , ടോമിഎന്നിവർ പ്രസംഗിച്ചു.

Advertisment