Advertisment

പി എ റഹ്മാൻ സാഹിബ് അന്തരിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാനൂർ:  പാർക്കോ ഗ്രൂപ്പ് ചെയർമാനും ,കല്ലിക്കണ്ടി എൻ എ എം കോളേജ് പ്രെസിഡന്റുമായ കടവത്തൂരിലെ പൗരപ്രമുഖൻ പി എ റഹ്മാൻ സാഹിബ് നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായിചികിത്സയിലായിരുന്നു.

Advertisment

സാധാരണ കുടുംബത്തിൽ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങൾ കീഴടക്കിയ പി എ റഹ്മാൻ സാഹിബ് നിരവധി ബിസിനസ്സ് സംരംഭങ്ങളുടെ അമരക്കാരനാണ്. സൂപ്പർമാർക്കറ്റ് , റെസ്റ്റോറന്റ് , ഹൗസ് ഹോൾഡ് ഐറ്റംസ് , ഹോസ്പിറ്റൽ , ഇലക്ട്രിക്കൽ ,ജ്വല്ലറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി യ മേഖലകളിൽ സാന്നിധ്യമറിയിച്ച റഹ്മാൻ സാഹിബ് ജീവ കാരുണ്യ മേഖലയിലും സജീവമായി ഇടപെട്ട വ്യക്തിത്വമാണ്.

publive-image

കേരളീയ സാമൂഹ്യജീവിതത്തില്‍ സഹവർത്തിത്വം മുറുകെപിടിച്ച് സമുദായത്തെയും സമൂഹത്തെയും ഉദാര മനസ്കതയോടെ സമീപിച്ച അനുപമ വ്യക്തിത്വമായിരുന്നു കടവത്തൂർ സ്വദേശിയായ റഹ്‌മാൻക്ക. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം നടത്തിയ സ്നേഹാർദ്രമായ ഇടപെടലുകള്‍ പൊതു സമൂഹത്തിനു കൂടി കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി.

വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റഹ്‌മാൻസാഹിബിന്റെ ജീവിതം ആർക്കും ഏറെ പ്രചോദനം നല്‍കുന്നതാണ്. കാരുണ്യപ്രദമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഇടപെടലും.

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ്. വ്യത്യസ്തസംഘടനകൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും ഒരേ പോലെ സ്വീകാര്യനായ റഹ്മാൻ സാഹിബ് മുഴുവൻ സംഘടനാ സാരഥികളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു.

സാമൂഹ്യസേവന വിദ്യാഭ്യാസ- ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന റഹ്മാൻ സാഹിബിന്റെ നിര്യാണം നാടിനു ഒന്നാകെ തീരാനഷ്ടമാണെന്ന് നേതാക്കൾ പ്രതികരിച്ചു.

Advertisment