Advertisment

പ്രളയ ബാധിതർക്ക് അടുക്കളക്കിറ്റുമായി യൂത്ത് ലീഗും ദുബൈ കെ എം സി സിയും

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കണ്ണൂർ:   കാരുണ്യത്തിന്റെ അടുക്കളക്കിറ്റുമായി കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രളയത്തിന് ഇരകളായി എല്ലാം നഷ്ടപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്ക് ആവശ്യമായ ഗ്യാസ് സ്റ്റോവ്, മിക്സി, പ്രെഷർ കുക്കർ, അടുക്കള പാത്രങ്ങൾ അടങ്ങിയ "അടുക്കള കിറ്റ്" വിതരണം ചെയ്തു. ദുബൈ കെ എം സി സിയാണ് ജില്ലാ യൂത്ത് ലീഗുമായി സഹകരിച് ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Advertisment

ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് വീടുകളിലേക്കാവശ്യമായ സാധനസാമഗ്രികങ്ങളടങ്ങിയ അടുക്കളക്കിറ്റും മറ്റും വിതരണം ചെയ്യുന്നത്. വിതരണണോല്‍ഘാടനം ദുബൈ കെ എം സി സി സെക്രട്ടറിമാരായ അഡ്വ :സാജിദ് അബൂബക്കര്‍, ഇസ്മായിൽ അരൂക്കുറ്റി എന്നിവർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി. വി ഇബ്രാഹിം മാസ്റ്റർ, ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് എന്നിവർക്ക് കൈമാറി.

publive-image

അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ കിറ്റുകളാണ് ഇപ്പോൾ വിതരണം നടത്തുന്നത്. മുസ് ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി എല്ലാ നിലയിലും സഹകരിക്കാന്‍ തീരുമാനിച്ചതായി ദുബൈ കെ എം സി സി ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍ ഷുക്കൂര്‍, കെ പി എ സലാം, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, എം എ മുഹമ്മദ് കുഞ്ഞി, ആവയില്‍ ഉമ്മര്‍ഹാജി, അബ്ദുൽകാദര്‍ അരിപ്പാമ്പ്ര,ഷുക്കൂര്‍ എറണാകുളം എന്നിവർ അറിയിച്ചു.

കണ്ണൂർ എം ആര്‍ എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ മുസ് യൂത്ത് ലീഗ് ജില്ലാ ട്രെഷറർ മുസലിഹ് മഠത്തിൽ, വൈസ്പ്രസിഡന്റ് ഷകീർ മൗഞ്ചേരി, സി പി റഷീദ് , സെക്രട്ടറി നൗഫൽ മെരുവൻബായി പറമ്പത്ത്, ജാസിം വില്ലിയപള്ളി തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള നന്മക്കൂട്ടായ്മ പ്രവര്‍ത്തകര്‍ ദുരിതബാധിതരുടെ വീട്ടിലെത്തിയാണ് 'കാരുണ്യത്തിന്റെ അടുക്കളക്കിറ്റുകള്‍' കൈമാറുന്നത്.

പ്രകൃതിക്ഷോഭത്തിന്റെ കെടുതികളില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല. മണ്ണിനടിയില്‍ പെട്ട് കാണാതായ കുടുംബാംഗങ്ങള്‍ക്ക് പുറമെ ആയുസ്സിന്റെ അദ്ധ്വാനവും നഷ്ടമായതില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ നമുക്കാവില്ല. ഒന്ന് സമാശ്വസിപ്പിക്കാനെങ്കിലുമായാല്‍ ഞങ്ങൾ ധന്യരായി. അത് തങ്ങളുടെ കടമയാണെന്ന തിരിച്ചറിവാണ് ഇതിന്‌ പ്രചോദനവും കരുത്തുമായി മാറിയത് - കെ എം സി സി നേതാക്കള്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രളയത്തിൽ വീട് നഷ്ടപെട്ടവർക്കം, കേടുപാടുകൾ പറ്റിയവരും ഉൾപ്പെടെയുള്ളവർക്കാണ് അടുക്കളക്കിറ്റ്‌ വിതരണം ചെയ്തത്. കണ്ണൂർ ജില്ലാ യൂത്ത് ലീഗ്‌ കമ്മിറ്റിയാണ് ദുബൈ കെ എം സി സിയുടെ സഹകരണത്തോടെയാണ് കണ്ണൂർ ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

Advertisment