Advertisment

ഭരണങ്ങാനത്ത് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കാൻ നടപടി: മാണി സി കാപ്പൻ

New Update

കയ്യൂർ:  ഭരണങ്ങാനം പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

Advertisment

ക്ഷീരവികസനവകുപ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങൾ, ഗ്രാമ പഞ്ചായത്തുകൾ, കയ്യൂർ ക്ഷീരോൽപാദക സഹകരണസംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലോക്ക്തല ക്ഷീര കർഷകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു.

publive-image

ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനെ ബ്ലോക്ക് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചനും മികച്ച എസ് ഇ എസ് ടി കർഷകനെ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു എ തോമസും ആദരിച്ചു.

ധനസഹായ വിതരണം മിൽമ ഡയറക്ടർ അംഗം സോണി ഈറ്റയ്ക്കലും സംഘങ്ങൾക്കുള്ള ധനസഹായ വിതരണം ജോമോൻ ജോസഫും നിർവ്വഹിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി ആദരിച്ചു. സമ്മാനദാനം ബ്ലോക്ക് മെമ്പർ സന്തോഷ് ജെ കുര്യത്ത് നിർവ്വഹിച്ചു.

ഹരിദാസ് അടമത്തറ, അന്നക്കുട്ടി ജെയിംസ്, മോളി ബേബി, സി ആർ നാരായണൻനായർ, ഫാ. സിറിയക് പുത്തേട്ട്, ഗിരീഷ് എൻ പതക്, എം എം തോമസ്, സജീവ് കെ പി , ളാലം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ലതീഷ്കുമാർ പി വി, അനീഷ് ജോർജ്, റ്റി കെ അനികുമാരി എന്നിവർ പ്രസംഗിച്ചു.

കന്നുകാലി പ്രദർശന റാണിക്കുള്ള സമ്മാനദാനവും ക്ഷീര വികസന സെമിനാറും നടത്തപ്പെട്ടു.

Advertisment