Advertisment

അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ : സോളാര്‍ ഗ്രിഡ്‌ ടൈ സിസ്റ്റം മാതൃകാപരം - കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സോളാര്‍ ഗ്രിഡ്‌ ടൈ സിസ്റ്റം മറ്റ്‌ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാതൃക ആണെന്ന്‌ കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു.

Advertisment

publive-image

ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സോളാര്‍ ഗ്രിഡ്‌ ടൈ സിസ്റ്റത്തിന്റെ സ്വിച്ച്‌ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാലാവസ്ഥ സോളാര്‍ പ്രോജക്‌ട്‌ നടപ്പിലാക്കുന്നതിന്‌ ഏറെ സഹായകരമായ സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

20 ഗണ ശേഷിയുള്ള സോളാര്‍ ഗ്രിഡ്‌ ആണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഉല്‌പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സ്‌കൂളിന്‌ ആവശ്യമായ വൈദ്യുതി എടുത്ത്‌ ബാക്കി വരുന്ന വൈദ്യുതി കെ.എസ്‌.ഇ.ബി ക്ക്‌ നല്‍കുന്ന നടപടിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

പ്രിന്‍സിപ്പല്‍ ഡോ.സി. ആന്‍സല്‍ മരിയ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.സി. ആനി കല്ലറങ്ങാട്ട്‌, കോട്ടയം മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ജോസ്‌ ജോസഫ്‌, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, ഫെലിക്‌സ്‌ വിളക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment