Advertisment

ഡോ. സിസ്റ്റര്‍ ആന്‍സെല്‍ മരിയയ്‌ക്ക്‌ യാത്രയയപ്പ്‌ സമ്മേളനം ശനിയാഴ്ച

New Update

ഭരണങ്ങാനം:  17 വര്‍ഷക്കാലം ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച്‌ വിരമിക്കുന്ന ഡോ. സി. ആന്‍സെല്‍ മരിയയ്‌ക്ക്‌ യാത്രയയപ്പ്‌ സമ്മേളനം ശനി രാവിലെ 10 മണിക്ക്‌ അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

Advertisment

publive-image

സ്‌കൂള്‍ മാനേജര്‍ റവ. സി. ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത സഹായമെത്രാന്‍ മാര്‍. ജേക്കബ്‌ മുരിക്കന്‍ ഉദ്‌ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനവും ബിഷപ്പ്‌ നിര്‍വ്വഹിക്കും. ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി വികാരി റവ. ഫാ അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി സ്‌കൂള്‍ മാഗസിന്റെ പ്രകാശനം നിര്‍വഹിക്കും.

publive-image

പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, ഐ.സി തോമസ്‌, അനിതാ പി.പി, ജെസ്‌ന സാബു, ബിന്‍സി സെബാസ്റ്റ്യന്‍, ജൊഹാനാ ജോര്‍ജ്‌, സാനു വടക്കേല്‍, ഡോണ മരിയ ഫിലിപ്പ്‌, ജുബിന്‍ തോമസ്‌ എന്നിവര്‍ പ്രസംഗിക്കും.

Advertisment