Advertisment

ഭരണങ്ങാനം അല്‍ഫോണ്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആര്‍ട്‌സ്‌ ക്ലബ്‌ ഉദ്‌ഘാടനം ജൂണ്‍ 25 ന്‌

New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോണ്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആര്‍ട്‌സ്‌ ക്ലബ്‌ ഉദ്‌ഘാടനവും വിദ്യാര്‍ത്ഥി സംഗമവും ജൂണ്‍ 25 ചൊവ്വാഴ്‌ച രാവിലെ 8.30 ന്‌ നടക്കും. പ്രിന്‍സിപ്പല്‍ സി. ജീസാ മരിയ അദ്ധ്യക്ഷത വഹിക്കുന്ന വിദ്യാര്‍ത്ഥി സംഗമവും ആര്‍ട്‌സ്‌ ക്ലബ്‌ ഉദ്‌ഘാടനവും സിനിമ താരം മിയ ജോര്‍ജ്ജ്‌ ഉദ്‌ഘാടനം ചെയ്യും.

പി.ടി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ , മീനു സെലിന്‍ എബ്രാഹാം , ജുബിന്‍ ജോസ്‌ ,മെല്‍ബിന്‍ മണിമല എന്നിവര്‍ പ്രസംഗിക്കും. വിവിധ കലാപരിപാടികളും നടക്കും.

Advertisment