Advertisment

കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശിഥിലമാകുന്നത് അപകടകരം: ബിഷപ്പ് തോമസ് സാമുവൽ

New Update

തിരുവല്ല: നവ മാധ്യമങ്ങളുടെ അതിപ്രസരം മൂലം കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവരികയാണെന്നും ബന്ധങ്ങൾ ശിഥിലമാകുന്നത് അപകടകരമെന്നും ബിഷപ്പ് തോമസ് സാമുവൽ പ്രസ്താവിച്ചു.

Advertisment

publive-image

തലവടി കാഞ്ഞിരപള്ളി കുടുംബയോഗം (ഇട്ടിമാത്തപ്പണിക്കർ ശാഖ) 47-മത്‌ വാർഷിക സമ്മേളനം തിരുവല്ല വാരിക്കാട്ട് ബഥേൽ ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ ബിഷപ്പും കുടുംബയോഗ രക്ഷാധികാരികൂടിയായ റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ തിരുമേനി. റവ.ജേക്കബ് ടി.ഏബ്രഹാം അധ്യക്ഷത വഹിച്ചു.

റവ. സാബു ടി. ചെറിയാൻ സന്ദേശം നല്കി.റവ.തോമസ് പി.മാത്യം ,റവ.ബോബി ചെറിയാൻ എന്നിവർ ആശംസ അറിയിച്ചു. ജനറൽ സെക്രട്ടറി റ്റി.ഇ ചെറിയാൻ വാർഷിക റിപ്പോർട്ടും ട്രഷറാർ അരുൺ ഈപ്പൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.പരേതരായ കുടുംബാംഗങ്ങളെ അനുസ്മരിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം റ്റി.എ ഈപ്പൻ തോട്ടുകടവിൽ സ്മാരക ക്വിസ് മത്സരവും മാടവന ഇടിചെറിയ സ്മാരക പ്രസംഗ -പാട്ട് മത്സരവും നടന്നു.കൂടാതെ വിവിധ കലാമത്സരങ്ങ ളും നടന്നു.

പ്രസിഡന്റ് മാടവന കോശി ജേക്കബിന്റെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് റവ. ജേക്കബ് ടി.ഏബ്രഹാമിനെ പ്രസിഡൻറായി തെരെഞ്ഞെടുത്തു.ഏബ്രഹാം വർഗ്ഗീസ് സ്വാഗതവും ജേക്കബ് പി.ജോൺ ക്യതജ്ഞതയും പറഞ്ഞു.

Advertisment