Advertisment

സഭയെ തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ്‌ അജണ്ട: കത്തോലിക്ക കോണ്‍ഗ്രസ്‌

author-image
സാബു മാത്യു
Updated On
New Update

കോട്ടയം:  ചര്‍ച്ച്‌ ആക്‌ട്‌ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സഭയെ തകര്‍ക്കുവാനുള്ള കമ്മ്യൂണിസ്റ്റ്‌ അജണ്ടയാണെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പയന്നിലം. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തീരുമാനം എന്തുവിലകൊടുത്തും തടയും.

ചര്‍ച്ച്‌ ആക്‌ടുമായി മുന്നോട്ട്‌ പോയാല്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയായി ചരിത്രം രേഖപ്പെടുത്തും. ചര്‍ച്ച്‌ ആക്‌ടിനെതിരെ സംസ്ഥാന വ്യാപകമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജു പറയന്നിലം പറഞ്ഞു.

Advertisment