Advertisment

സ്വാതന്ത്ര്യ സമരനേതാവിനെ അധിക്ഷേപിച്ച് സിബിഎസ്ഇ സംസ്ഥാന കായികമേള. സിബിഎസ്ഇ മാപ്പു പറയണം

New Update

പാലാ:  സ്വാതന്ത്ര്യസമര നേതാവിനെ അധിക്ഷേപിച്ച സിബിഎസ്ഇ സംസ്ഥാന കായികമേളയുടെ നടപടിക്കെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കി.

Advertisment

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കായികമേളയിലാണ് സ്വാതന്ത്ര്യസമര നേതാവും നഗരസഭയുടെ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജെ. കാപ്പനെ അധിക്ഷേപിച്ചത്. കായികമേള നടക്കുന്ന സ്റ്റേഡിയത്തിന്റെ പേര് ചെറിയാന്‍ ജെ.കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം എന്നാണ്.

publive-image

സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെ പേരെഴുതിയ ഭാഗം കായികമേളയുടെ പേരെഴുതിയ ബാനര്‍ ഉപയോഗിച്ചു മറച്ചുവച്ചാണ് അധിക്ഷേപം നടത്തിയിരിക്കുന്നത്. കായികമേളയുടെ പ്രചാരണ ബോര്‍ഡുകളില്‍ നിന്നും നോട്ടീസിലുമെല്ലാം സ്വാതന്ത്ര്യ സമര നേതാവായ ചെറിയാന്‍ ജെ. കാപ്പന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ഗൂഢാലോചന ഉണ്ടെന്നു സംശയിക്കുന്നതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പറഞ്ഞു.

പ്രൊഫ.എ.സി. ജോസ് അടയ്ക്കാമുണ്ടെയ്ക്കല്‍ ചെയര്‍മാനായിരുന്ന 20052010 കാലത്താണ് നഗരസഭാ സ്റ്റേഡിയത്തിനു ചെറിയാന്‍ ജെ.കാപ്പന്റെ പേരു നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. 2009 സെപ്തംബര്‍ 19 നു സ്റ്റേഡിയത്തിന്റെ കവാടം കെ.എം.മാണി എംഎല്‍എ യാണ് ഉദ്ഘാടനം ചെയ്തത്.

സ്വാതന്ത്ര്യസമര നേതാവിനെ അധിക്ഷേപിച്ച സിബിഎസ്ഇ സംഭവത്തില്‍ മാപ്പു പറയണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിന്റെ പേര് കൃത്യമായി രേഖപ്പെടുത്താത്ത ഒരു മേളയും അനുവദിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന,വിദ്യാധരന്‍ വി.ടി, സോണി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment