Advertisment

പൊതു സ്ഥലങ്ങളിലുള്ള മദ്യപാനത്തിനെതിരെ കര്‍ശന നടപടിയുമായി കോട്ടയം ജില്ലാ പോലീസ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ പി എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് മദ്യപാനം നടത്തിയതിന് 28 ഓളം കേസ് രജിസ്റ്റര്‍ ചെയ്തു.

publive-image

ഇതോടൊപ്പം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതുമുള്‍പ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആകെ 35 ഓളം കേസ് രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Advertisment