Advertisment

ഇത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !

New Update

ഏറ്റുമാനൂർ: പാതയിരട്ടിപ്പിയ്ക്കലിലെ മുന്നൊരുക്കത്തിന്റെ അഭാവവും അലംഭാവവും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ദുരിതമാകുന്നു.

Advertisment

രണ്ടാമത്തെ പ്ളാറ്റഫോമിൽ നിർത്തുന്ന ട്രെയിനിൽനിന്ന് പ്ളാറ്റഫോമിലേയ്ക്ക് ലോംഗ് ജംപ് അറിയാവുന്നവർക്കേ ഇറങ്ങാൻ കഴിയൂ. ട്രെയിനും പ്ളാറ്റഫോമും തമ്മിൽ ഉള്ള അകലകൂടുതലാണ് കാരണം.

publive-image

സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ട്രെയിനിൽനിന്ന് ഊർന്നിറങ്ങി പാളത്തിലൂടെ നടക്കണം. ക്രോസിംഗിനായി ഒന്നാമത്തെ പ്ളാറ്റഫോമിൽ വണ്ടി പിടിച്ചിട്ടാൽ പറയുകയും വേണ്ട. രണ്ടു ട്രെയിനുകൾക്കിടയിലൂടെ ഇറങ്ങി നടക്കാൻ ഭയമാകും. ഈ ദുരിതം കാരണം യുണിവേഴ്സിറ്റിയിൽ ജോലിയുള്ള ഗർഭിണിയായ യുവതി ഹോസ്റ്റലിലേയെക്ക് താമസം മാറുകയും ചെയ്തു.

പലവഴി വന്ന് പലവഴി പോകുന്ന യാത്രക്കാരിൽ ആർക്കാണ് ഇതിനെതിരെ പ്രതികരിക്കാൻ കഴിയുക. റെയിൽവേ വികസനവും നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങുന്നതിന് മുൻപ് തന്നെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ തയ്യാറാകണം.

Advertisment