Advertisment

ടെക്‌നോളജി നമ്മളെ കീഴടക്കുന്ന കാലഘട്ടം - ഡോ. മേരി മെറ്റില്‍ഡാ

New Update

ഭരണങ്ങാനം:  ആധുനിക കാലഘട്ടത്തില്‍ ടെക്‌നോളജി നമ്മളെ കീഴടക്കുന്ന സാഹചര്യമാണ്‌ സംജാതമായിരിക്കുന്നതെന്ന്‌ മഹാരാജാസ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പലും പ്രശസ്‌ത ട്രെയിനറുമായ ഡോ.മേരി മെറ്റില്‍ഡാ പറഞ്ഞു. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മെറിറ്റ്‌ ഡേ ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മേരി മെറ്റില്‍ഡാ.

Advertisment

publive-image

പിന്തിരിപ്പിക്കുന്ന ചിന്തകളില്‍ നിന്നും മുക്തി നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ നല്ല മാര്‍ഗ്ഗങ്ങള്‍ ആര്‍ജിച്ചെടുക്കണം. വിദ്യാഭ്യാസകാലഘട്ടത്തില്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നാം ബദ്ധശ്രദ്ധരാകേണ്ട നിരവധിയായ കാര്യങ്ങളുണ്ടെന്നും ഇപ്പോള്‍ വേണ്ട പിന്നെ മതി എന്ന ചിന്ത ഒഴിവാക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്‌ കഴിയണം.

ഇപ്പോള്‍ ഇവിടെ ഞാന്‍ ചെയ്യും എന്ന ചിന്ത വളര്‍ത്തിയെടുത്താല്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ ജീവിതത്തില്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍.ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്‌ടര്‍ റവ:ഫാ: ജോസ്‌ വള്ളോംപുരയിടം , പാലാ ജോയിന്റ്‌ ആര്‍.ടി.ഒ കെ ഷിബു, പ്രിന്‍സിപ്പല്‍ റവ:സിസ്റ്റര്‍.ജീസാമരിയ, പി.റ്റി.എ. പ്രസിഡന്റ്‌ .ജോസ്‌ പാറേക്കാട്ട്‌, സെലീനാമ്മ കെ.എസ്‌, സനിക തെരേസ്‌ ജോസി,അന്നമരിയ ബിജു എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിജയം നേടിയവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Advertisment