Advertisment

ഫിറ്റ് ഇന്ത്യ പ്ലോഗിങ്ങുമായി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  സ്വച്ഛ്ഭാരത് - ഫിറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ചു രാജവ്യാപകമായി നടത്തി വരുന്ന പ്ലോഗിങിന് ലേബര്‍ ഇന്ത്യയില്‍ തുടക്കം. വ്യായാമ സവാരിക്ക് ഇടയിലുള്ള ഫിറ്റ്നസ് ട്രെന്‍ഡ് ആയ പ്ലോഗിങ്ങിന് രാജ്യവ്യാപകമായി നല്‍കിയിരിക്കുന്ന പ്രാധാന്യം മുന്‍നിര്‍ത്തി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന കൂട്ട ഓട്ടവും, പ്ലാസ്റ്റിക് ശേഖരണവും നടത്തി.

Advertisment

publive-image

ഗാന്ധിജയന്തി ദിനത്തില്‍ ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, ലേബര്‍ ഇന്ത്യ കോളേജ്, ലേബര്‍ ഇന്ത്യ ടീച്ചര്‍ ട്രെയിനിങ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പ്ലോഗിങ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു ഫ്ലാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് മൂന്ന് ഗ്രൂപ്പ് ആയി തിരിഞ്ഞുകൊണ്ട് പാലാ കൊട്ടാരമറ്റം മുതല്‍ ചെത്തിമറ്റം വരെയും, കുറവിലങ്ങാട് പാറ്റാനിക്കവല മുതല്‍ കോഴ വരെയും, മരങ്ങാട്ടുപിള്ളി ടൗണ്‍ എന്നിവടങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ദൂരം ജോഗിങ് നടത്തി അവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. മരങ്ങാട്ടുപിള്ളി എസ്. ഐ. എസ്. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

publive-image

മാലിന്യങ്ങള്‍ പൊതു നിരത്തില്‍ വലിച്ചെറിയുന്നതില്‍ നിന്നും പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടും, ഒപ്പം അവര്‍ക്കു കൂടി മാതൃകയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര് വലിച്ചെറിഞ്ഞതായാലും അത് ശേഖരിച്ചു മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ എത്തിക്കുവാനും ഉള്ള ഒരു സംസ്‌കാരം പുതുതലമുറയില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലോഗിങ് സംഘടിപ്പിച്ചത്.

publive-image

ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ലേബര്‍ ഇന്ത്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, ലേബര്‍ ഇന്ത്യ ടീച്ചര്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സ്റ്റീഫന്‍ ടി. എ., ലേബര്‍ ഇന്ത്യ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജിന്‍സ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment