Advertisment

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യം നൽകുവാനുള്ള തീരുമാനം അപലപനീയം: കെ സി വൈ എം

New Update

കോട്ടയം:  ലോക് ഡൗൺ മൂലം ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ച സാഹചര്യത്തിൽ, അമിത മദ്യാസക്തി ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യം നൽകുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അപലപനീയമാണ് എന്ന് കെ സി വൈ എം സംസ്ഥാന സമിതി.

മദ്യാസക്തി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതിനുള്ള ചികിത്സകളാണ് നൽകേണ്ടത്. അതിന് പകരം ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മദ്യം നൽകുവാൻ ഉള്ള തീരുമാനം സമൂഹത്തിൽ തെറ്റായ പ്രവണത നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ആത്മഹത്യകൾ തടയുന്നതിനായി ഡി അഡിക്ഷൻ സെന്ററുകളും കൗണ്സിലിംഗ് സെന്ററുകളും കൂടുതലായി തുടങ്ങണമെന്നും കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പട്ടു.

Advertisment